kk

ബംഗളുരുു : കർണാടകയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവ് എച്ച്.എൻ. ചന്ദ്ര ശേഖർ പാർട്ടിവിട്ടു, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ശനിയാഴ്ച വൈകിട്ടാണ് ചന്ദ്രശേഖർ കർണാടക പി.സി.സി അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാറിന് രാജിക്കത്ത് നൽകിയത്.

രാജ്യസഭാ സീറ്റിനെച്ചൊല്ലി പാർട്ടിയുമായി ചന്ദ്രശേഖർ അത്ര രസത്തിലായിരുന്നില്ല ഇതാണ് രാജിയിൽ കലാശിച്ചതെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.. എന്നാൽ ഇത് സംബന്ധിച്ച് പരസ്യപ്രതികരണത്തിന് ചന്ദ്രശേഖർ തയ്യാറായിട്ടില്ല.

നിരവധി നാടകങ്ങളിലും സിനിമകളിലും ടെലിസീരിയലുകളിലും ചന്ദ്രശേഖർ വേഷമിട്ടിട്ടുണ്ട്. 1985ൽ ബി.ജെ.പി ടിക്കറ്റിൽ നിയമസഭാ തിരഞ്ഞെടുപ്പിൽഗൗരിബിദാനൂരിൽ നിന്ന് ചന്ദ്രശേഖർ വിജയിച്ചു. പിന്നീട് ബി.ജെ.പിയിൽ ചേർന്ന് 1998 മുതൽ 2004 വരെ എം.എൽ.സിയായി. 2013 വരെ കന്നഡ വികസന അതോറിട്ടി ചെയർപേഴ്സണായി പ്രവർത്തിച്ചു . 2013ൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ 2014ൽ കോൺഗ്രസിൽ ചേരുകയായിരുന്നു.