hockey

ന്യൂ​ഡ​ൽ​ഹി​ ​:​ ​ഏ​ഷ്യാ​ ​ക​പ്പ് ​ഹോ​ക്കി​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​സൂ​പ്പ​ർ​ ​ഫോ​ർ​ ​റൗ​ണ്ടി​ലെ​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​മ​ലേ​ഷ്യ​യെ3​-3​ന് ​സ​മ​നി​ല​യി​ൽ​ ​ത​ള​ച്ച് ​ഇ​ന്ത്യ.​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​പി​ന്നി​ട്ടു​നി​ന്ന​ ​ശേ​ഷ​മാ​ണ് ​ഇ​ന്ത്യ​ ​ഇ​ന്ന​ലെ​ ​സമനി​ല​ ​നേടി​യത്.

ടൂർണമെന്റിലെ ലീഡിംഗ് സ്കോററായ റാസീ റഹിമാണ് മലേഷ്യയ്ക്ക് വേണ്ടി മൂന്നു ഗോളുകളും നേടിയത്. ആദ്യ ക്വാർട്ടറിലും രണ്ടാം ക്വാർട്ടറിലുമായി റഹിം 2-0ത്തിന് മലേഷ്യയെ മുന്നിലെത്തിച്ചു.എന്നാൽ ഇതിന്ശേഷം ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പെനാൽറ്റി കോർണറിൽ നിന്ന് വിഷ്ണുകാന്താണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. പിന്നാലെ മദ്ധ്യനിരയിൽ നിന്ന് ഒറ്റയ്ക്ക് പന്തുമായി ഓടിക്കയറിയ പവൻ നൽകിയ ക്രോസിൽ നിന്ന് എസ്.വി സുനിൽ ഇന്ത്യയു‌ടെ സമനിലഗോൾ നേടി. തുടർന്ന് നിലം സഞ്ജീവ് മറ്റൊരു പെനാൽറ്റി കോർണറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചെങ്കിലും റാസീ റഹിമിന്റെ ഹാട്രിക്ഗോൾ കളിയുടെ വിധിയെഴുതി.

കഴിഞ്ഞ ദിവസംസൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജപ്പാനെ തോൽപ്പിച്ചിരുന്നു.