1pl

ഗു​ജ​റാ​ത്ത് ​ടൈ​റ്റ​ൻ​സി​ന് ​ഐ.​പി.​എ​ൽ​ ​കി​രീ​ടം
രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സ് 130​/9,​ടൈ​റ്റ​ൻ​സ് 133/3

ഹാർദിക് പാണ്ഡ്യ ഫൈനലിലെ മാൻ ഒഫ് ദ മാച്ച്

അ​ഹ​മ്മ​ദാ​ബാ​ദ് ​:​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റെ​യും​ ​കൂ​ട്ട​രു​ടെ​യും​ ​സ്വ​പ്ന​ങ്ങ​ൾ​ ​ത​ച്ചു​ട​ച്ച് ​ക​ന്നി​ ​ഐ.​പി.​എ​ൽ​ ​സീ​സ​ണി​ൽ​ത​ന്നെ​ ​കി​രീ​ടം​ ​നേ​ടി​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​യു​ടെ​ ​ഗു​ജ​റാ​ത്ത് ​ടൈ​റ്റാ​ൻ​സ്.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ഫൈ​ന​ലി​ൽ​ ​ ഏഴുവി​ക്ക​റ്റി​നാ​ണ് ​ടൈ​റ്റാ​ൻ​സ് ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സി​നെ​ ​മ​റി​ക​ട​ന്ന​ത്.​ ​അ​ഹ​മ്മദാബാ​ദി​ൽ​ ​ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സി​നെ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 130​/9​ ​എ​ന്ന​ ​സ്കോ​റി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു​ ​ഗു​ജ​റാ​ത്ത്.​മ​റു​പ​ടി​ ​ബാ​റ്റിം​ഗി​ൽ​ ​മൂന്ന് വി​ക്ക​റ്റു​ക​ൾ​ ​മാ​ത്രം​ ​ന​ഷ്ട​പ്പെ​ടു​ത്തി​ ​അ​വ​ർ​ ​ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യും​ ​ചെ​യ്തു.
നാ​ലോ​വ​റി​ൽ​ 17​ ​റ​ൺ​സ് ​മാ​ത്രം​ ​വ​ഴ​ങ്ങി​ ​മൂ​ന്ന് ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്ത്തി​യ​ ​ഗു​ജ​റാ​ത്ത് ​നാ​യ​ക​ൻ​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​യാ​ണ് ​രാ​ജ​സ്ഥാ​നെ​ ​ഈ​ ​സീ​സ​ണി​ലെ​ ​ഏ​റ്റ​വും​ ​മോ​ശം​ ​ബാ​റ്റിം​ഗ് ​പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നി​ലേ​ക്ക് ​ത​ള്ളി​വി​ട്ട​ത്.​ ​രാ​ജ​സ്ഥാ​ന്റെ​ ​തു​റു​പ്പു​ചീ​ട്ടു​ക​ളാ​യ​ ​സ​ഞ്ജു​ ​സാം​സ​ൺ​(14​),​ ​ജോ​സ് ​ബ​ട്ട്‌​ല​ർ​ ​(39​),​ഹെ​റ്റ്മേ​യ​ർ​ ​(11​)​ ​എ​ന്നി​വ​രെ​യാ​ണ് ​ഹാ​ർ​ദി​ക് ​മ​ട​ക്കി​ ​അ​യ​ച്ച​ത്.​ ​ഓ​പ്പ​ണ​ർ​ ​യ​ശ്വ​സി​ ​ജ​യ്സ്വാ​ൾ​(22​)​ ​ന​ന്നാ​യി​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​അ​ധി​ക​നേ​രം​ ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​തും​ ​ദേ​വ്‌​ദ​ത്ത് ​പ​ടി​ക്ക​ൽ​(2​),​ ​അ​ശ്വി​ൻ​ ​(6​)​ ​എ​ന്നി​വ​ർ​ ​റ​ണ്ണെ​ടു​ക്കാ​നാ​വാ​തെ​ ​വി​ഷ​മി​ച്ച​തും​ ​രാ​ജ​സ്ഥാ​ന്റെ​ ​ബാ​റ്റിം​ഗ് ​ത​ക​ർ​ച്ച​യ്ക്ക് ​ആ​ക്കം​ ​കൂ​ട്ടി.
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഗു​ജ​റാ​ത്തി​ന് ​തു​ട​ക്ക​ത്തി​ൽ​ ​സാ​ഹ​(5​),​വേ​ഡ് ​(8​)​ ​എ​ന്നി​വ​രെ​ ​ന​ഷ്ട​മാ​യെ​ങ്കി​ലും​ ​നാ​യ​ക​ൻ​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​(34​),​ശു​ഭ്മാ​ൻ​ ​ഗി​ൽ​(45നോ​ട്ടൗ​ട്ട് ​),​ഡേ​വി​ഡ് ​മി​ല്ല​ർ​(32 നോ​ട്ടൗ​ട്ട് ​)​ ​എ​ന്നി​വ​രു​ടെ​ ​പോ​രാ​ട്ടം​ ​പ​ന്തു​ക​ൾ​ ​ 11 ബാ​ക്കി​നി​ൽ​ക്കേ​ ​വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

അൽസാരി ജോസഫിന് പകരം പേസർ ലോക്കീ ഫെർഗൂസനെ ഉൾപ്പെടുത്തിയാണ് ടൈറ്റാൻസ് ഫൈനലിനിറങ്ങിയത്. ഫൈനലിൽ ടോസ് നേടിയ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ക്വാളിഫയറിലുംസഞ്ജുവിനെ നാണയഭാഗ്യം അനുഗ്രഹിച്ചിരുന്നു.

ജോസ് ബട്ട്‌ലറും യശ്വസി ജയ്സ്വാളും ചേർന്ന് പതിഞ്ഞ തുടക്കമാണ് രാജസ്ഥാന് നൽകിയത്. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് റൺസ് മാത്രമാണ് രാജസ്ഥാൻ ഓപ്പണർമാർക്ക് നേടാനായത്. രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ യഷ് ദയാലിനെ പോയിന്റിനും കവറിനുമിടയിലൂടെ പറത്തി ബട്ട്‌ലർ മത്സരത്തിലെ ആദ്യ ബൗണ്ടറി നേടി.എന്നാൽ മൂന്നാം ഓവറിനെത്തിയ ഷമിക്കെതിരെ സ്ട്രോക്ക് പ്ളേ പുറത്തെടുത്ത് യശ്വസി സ്കോർ ബോർഡിന് അനക്കം വയ്പ്പിച്ചു. ഓരോ ഫോറും സിക്സുമടക്കം 14 റൺസാണ് ഷമി ഈ ഓവറിൽ വഴങ്ങിയത്.

അടുത്ത ഓവറിന്റെ അഞ്ചാം പന്തിൽ ദയാലിന്റെ ബൗൺസർ ഫൈൻ ലെഗിന് മുകളിലൂടെ സിക്സിന് പറത്തിയ യശ്വസി തൊട്ടടുത്ത പന്തിൽ സായ് കിഷോറിന് ഡീപ് സ്‌ക്വയർ ലെഗ്ഗിൽ ക്യാച്ച് നൽകി മടങ്ങുകയും ചെയ്തു. 16 പന്തുകൾ നേരിട്ട യശ്വസി രണ്ട് സിക്സും ഒരു ഫോറും ഉൾപ്പടെയാണ് 22 റൺസടിച്ചത്.

തുടർന്ന് ക്രീസിലേക്കെത്തിയ നായകൻ സഞ്ജു താൻ നേരിട്ട ആദ്യ പന്തിൽത്തന്നെ ഫെർഗൂസനെ ബൗണ്ടറിക്ക് ശിക്ഷിച്ചു. ആദ്യ അഞ്ചോവർ പൂർത്തിയാകുമ്പോൾ 37/1 എന്ന നിലയിലായിരുന്നു രാജസ്ഥാൻ റോയൽസ്. തുടർന്ന് ബട്ട്‌ലറും സഞ്ജുവും കാലുറപ്പിക്കാൻ ശ്രമിക്കവേ ഏഴാം ഓവറിൽ ടീം 50 കടന്നു.

ഒൻപതാം ഓവറിൽ ബൗളിംഗിനെത്തിയ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ രണ്ടാം പന്തിൽ രാജസ്ഥാൻ നായകൻ സഞ്ജുവിനെ പുറത്താക്കി. ഓഫ് സ്റ്റംപിന് പുറത്തേക്ക്പോയ പന്തിൽ പുൾഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ തേഡ്മാനിൽ മുന്നോട്ടോടിവന്ന് സായ് കിഷോർ പിടികൂടുകയായിരുന്നു.11 പന്തുകളിൽ രണ്ട് ബൗണ്ടറികൾ പായിച്ച സഞ്ജു മടങ്ങുമ്പോൾ ടീം 60/1 എന്ന നിലയിലായിരുന്നു. തു‌ടർന്നുള്ള ഹാർദിക്കിന്റെ നാലുപന്തുകളിലും ദേവ്ദത്ത് പടിക്കലിന് റൺ നേടാനായില്ല. ഒരു റൺ മാത്രം നൽകിയാണ് ഹാർദിക് തന്റെ ആദ്യ ഓവർ പൂർത്തിയാക്കിയത്. ആദ്യ പത്തോവറിൽ 71/2 എന്ന നിലയിലായിരുന്നു രാജസ്ഥാൻ.

12-ാം ഓവറിൽ ദേവ്ദത്തും മടങ്ങിയത് രാജസ്ഥാനെ പരുങ്ങലിലാക്കി. 10 പന്തുകളിൽ രണ്ട് റൺസ് മാത്രം നേടിയ ദേവ്‌ദത്ത് റാഷിദ് ഖാന്റെ പന്തിൽ ഷമിക്ക് ക്യാച്ച് നൽകുകയായിരുന്നു. അടുത്ത ഓവറിന്റെ ആദ്യ പന്തിൽ ബട്ട്‌ലറെയും ഹാർദിക് പുറത്താക്കിയതോടെ രാജസ്ഥാൻ തകരാൻ തുടങ്ങി.35 പന്തികളിൽ അഞ്ചുബൗണ്ടറികൾ പായിച്ച ബട്ട്‌ലറെ സാഹയാണ് ക്യാച്ചെടുത്തത്. തുടർന്ന് പ്രതീക്ഷകളായിരുന്ന ഹെറ്റ്‌മേയറും (11),അശ്വിനും(6) ടീം നൂറിലെത്തുന്നതിന് മുന്നേ ഡഗ് ഒൗട്ടിൽ തിരിച്ചെത്തി. ഹെറ്റ്മേയറെ 15-ാം ഓവറിൽ ഹാർദിക് സ്വന്തം ബൗളിംഗിൽ പിടികൂടിയപ്പോൾ അശ്വിനെ അടുത്ത ഓവറിൽ സായ് കിഷോർ മില്ലറുടെ കയ്യിലെത്തിച്ചു. 17-ാം ഓവറിലാണ് ടീം നൂറിലെത്തിയത്. തുടർന്ന് റിയാൻ പരാഗ് (15) 130ലെത്തിച്ച് അവസാന പന്തിൽ പുറത്തായി.

ഐ.പി.എൽ അവാർഡ്സ്

ഓറഞ്ച് ക്യാപ്പ് : ജോസ് ബട്ട്‌ലർ

പർപ്പിൾ ക്യാപ്പ് : യുസ്‌വേന്ദ്ര ചഹൽ

മോസ്റ്റ് വാല്യുവബിൾ പ്ളേയർ ഒഫ് ദ സീസൺ : - ജോസ് ബട്ട്‌ലർ

എമർജിംഗ് പ്ളേയർ ഒഫ് ദ സീസൺ : ഉമ്രാൻ മാലിക്

ഗെയിം ചേഞ്ചർ ഒഫ് ദ സീസൺ : ജോസ് ബട്ട്‌ലർ

പവർ പ്ളേയർ ഒഫ് ദ സീസൺ : ജോസ് ബട്ട്‌ലർ

ക്യാച്ച് ഒഫ് ദ സീസൺ : എവിൻ ലെവിസ്

ആദ്യ സീസൺ തന്നെ കിരീടം കൊണ്ട് അലങ്കരിക്കാൻ കഴിഞ്ഞതിൽ ആഹ്ളാദം , അഭിമാനം. ആത്മവിശ്വാസമുള്ള ഒരു സംഘത്തിന് ഏത് വെല്ലുവിളിയും നേടാനാകുമെന്ന് ഞങ്ങൾ തെളിയിച്ചു.

- ഹാർദിക് പാണ്ഡ്യ

ഗുജറാത്ത് ടൈറ്റാൻസിന് അഭിനന്ദനങ്ങൾ . അവർ അർഹിക്കുന്ന വിജയം തന്നെയാണിത്.

- സഞ്ജു സാംസൺ

104859 പേരാണ് ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ എത്തിയത്.