dd

ജൂൺ അവസാനം തിരുവനന്തപുരത്ത് ചിത്രീകരണം

കാപ്പ എന്ന ചിത്രത്തിൽനിന്ന് സംവിധായകൻ വേണു പിന്മാറി. പകരം ഷാജി കൈലാസ് ചിത്രം സംവിധാനം ചെയ്യും. പൃഥ്വിരാജ് ,ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരാണ് കാപ്പയിലെ കേന്ദ്രകഥാപാത്രങ്ങൾ. ചില സാങ്കേതിക കാരണങ്ങളാലാണ് ഛായാഗ്രാഹകനും സംവിധായകനുമായ വേണു ചിത്രത്തിൽനിന്ന് മാറിയതെന്നാണ് വിവരം. ജൂൺ അവസാനം തിരുവനന്തപുരത്ത് കാപ്പയുടെ ചിത്രീകരണം ആരംഭിക്കും.

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി. ആർ. ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും.

കൊട്ട മധു എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിയേറ്റർ ഒഫ് ഡ്രീസിന്റെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് കാപ്പ നിർമ്മിക്കുന്നത്. ഇവരുടെ ആദ്യസംരംഭമാണ് . ഇന്ദ്രൻസ്, നന്ദു തുടങ്ങി അറുപതിലധികം നടീനടൻമാർ കാപ്പയിൽ അണിനിരക്കുന്നുണ്ട്. ബ്ളസിയുടെ ആടുജീവിതം പൂർത്തിയാക്കി ജൂൺ ആദ്യം അൾജീരിയിൽ നിന്ന് മടങ്ങിയെത്തുന്ന പൃഥ്വിരാജ് തുടർന്ന് കാപ്പയിൽ ജോയിൻ ചെയ്യും.