
തമിഴ് നടൻ സമ്പത്ത് റാം മലയാളത്തിൽ നായകനാകുന്നു. സജിൻ ലാൽ സംവിധാനം ചെയ്യുന്ന പേരിടാത്ത സസ്‌പെൻസ് ക്രൈം ത്രില്ലർ ചിത്രത്തിലൂടെയാണ് നായകനാവുന്നത്. കമൽഹാസൻ ചിത്രം വിക്രത്തിൽ സമ്പത്ത് റാം വേഷമിട്ടിട്ടുണ്ട്. ജയംരവിയുടെ അഖിലൻ, ശൂർപ്പണക , തെലുങ്ക് ചിത്രം നൈന എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു വരികയാണ്. മാധ്യമ പ്രവർത്തകൻ ബാബു വളപ്പായ ആണ് സജിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. 72 ഫിലിംസിന്റെ ബാനറിൽ ഫിലിം സുലൈമാനാണ് നിർമ്മാണം. മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. താങ്ക്യു വെരിമച്ച്, ഹന്ന എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സജിൻലാൽ.