
ഗോപിചന്ദ്, നയൻതാര എന്നിവർ നായകി നായകൻമാരായി അഭിനയിച്ച തെലുങ്ക് ആക്ഷൻ ചിത്രം ആറാടുഗുള ബുള്ളറ്റ് ജൂൺ പത്തിന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ശക്തമായ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. വൻ വിജയം നേടിയ ചിത്രത്തിന്റെ തമിഴ് പതിപ്പാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളാണ്. ബി. ഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് രാജ്, അഭിമന്യു സിംഗ് , ജയപ്രകാശ് റെഡ്ഡി, കോട്ട ശ്രീനിവാസറാം ഉൾപ്പെടെ വൻതാരനിര അണിനിരക്കുന്നുണ്ട്. ജയബാലാജി റീൽ മീഡിയയുടെ ബാനറിൽ തന്ത്ര രമേഷാണ് നിർമ്മാണം.കാത്തുവാക്കുല രണ്ടു കാതൽ എന്ന ചിത്രത്തിനുശേഷം കേരളത്തിൽ റിലീസ് ചെയ്യുന്ന നയൻതാര ചിത്രം കൂടിയാണ്.