
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പ് ആദ്യമായി പുറത്തിറക്കിയ ഫിഫ്‌ടി ഫിഫ്ടി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ വിറ്റ FE 567525 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ ഒരു കോടി ലഭിച്ചത്. പത്ത് ലക്ഷം രൂപയാണ് രണ്ടാംസമ്മാനം .
ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് റെക്കോഡ് വില്‌പനയാണ് നടന്നത്. അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 59,25,700 ടിക്കറ്റുകൾ വിറ്റുപോയി.