
ശാരിരീക ബന്ധം പ്രത്യുത്‌പാദനത്തിനും ആനന്ദത്തിനും മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല. പല ദമ്പതികൾക്കും പ്രായം ചെല്ലുന്തോറും ലൈംഗിക ബന്ധത്തോട് താത്പര്യം കുറഞ്ഞുവരാറുണ്ട്. ഇതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഗുണകരമല്ല. ലൈംഗിക ബന്ധം ഒഴിവാക്കുമ്പോൾ സ്ത്രീകളുടെയും പുരുഷൻമാരുടെയും ശരീരത്തിൽ പല വിധ മാറ്റങ്ങൾ സംഭവിക്കുന്നുയ
സെക്സ് മികച്ച വ്യായാമമെന്നാണ് ആരോഗ്യവിദഗദ്ധരുടെ കണ്ടെത്തൽ. വ്യായാമമെന്ന നിലയിൽ മികച്ച ലൈെംഗികബന്ധം സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
എൻഡോർഫിൻ എന്ന ഹോർമോണാണ് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. സെക്സ് കലോറി കുറയ്ക്കാൻ സഹായിക്കും. ഇത് വേഗത്തിലുള്ള നടത്തത്തിന് തുല്യമാണ്. . ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ബന്ധം ശക്തമാക്കാനും ആത്മവിശ്വാസം വളർത്താനും സഹായിക്കും.
ലൈംഗികബന്ധത്തിൽ നിന്ന് വിട്ട് നിൽക്കുന്നത് യോനിയിൽ സ്വാഭാവിക ലൂബ്രിക്കേഷൻ കുറയുന്നതിന് ഇടയാക്കുന്നു. . അതിനാൽ ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സ്ത്രീകൾ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു,