uma-thomas

കൊച്ചി: വിജയ പ്രതീക്ഷ പങ്കുവച്ച് യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ്. പ്രചാരണം ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു.

'ഇത് പി ടിയുടെ മണ്ണാണ്. ഉറക്കത്തിൽ പോലും തൃക്കാക്കരയിലെ ജനതയെ അത്രയ്ക്ക് കാത്ത് സൂക്ഷിച്ചയാളാണ്. പി ടി എരിഞ്ഞടങ്ങിയ മണ്ണാണ്. അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങൾ എനിക്ക് പൂർത്തികരിക്കാൻ കഴിയും. തീർച്ചയായും തൃക്കാക്കരക്കാർ എന്നെ നെഞ്ചിലേറ്റും.'-ഉമ തോമസ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

വിധിയെഴുത്തിന് ഒരു ദിവസം ബാക്കി നിൽക്കെ തൃക്കാക്കരയിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. രാവിലെ എട്ട് മണിയോടെ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും. ആകെ 239 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. പ്രശ്നബാധിത ബൂത്തുകളോ പ്രശ്ന സാദ്ധ്യതാ ബൂത്തുകളോ ഇല്ല. 1,96,805 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 3633 കന്നിവോട്ടർമാരാണ്.