ration-rice

കാസർകോട്: റേഷനരി വാങ്ങി കർണാടകത്തിൽ മറിച്ചുവിൽക്കുന്നതായി റിപ്പോർട്ടുകൾ. രണ്ട് രൂപയുടെ അരി പതിനഞ്ച് രൂപയ്ക്കാണ് കർണാടകത്തിലെ സംഘം വാങ്ങുന്നത്. ഈ അരി ബ്രാൻഡ് ചെയ്ത് ഉയർന്ന വിലയ്ക്ക് വിൽക്കും.

കാസർകോട്ടെ അനധികൃത വിൽപനയുടെ ദൃശ്യങ്ങൾ ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. കാസർകോട്ടെ മാർക്കറ്റിൽ പരസ്യമായിട്ടാണ് അനധികൃത വിൽപന നടക്കുന്നത്. ഇവിടെ നിന്ന് അരിയും ഗോതമ്പും കർണാടക രജിസ്‌ട്രേഷനിലുള്ള ലോറികളിൽ കയറ്റിപ്പോകുന്നു.

വിവിധ വിഭാഗങ്ങളിലായി സൗജന്യമായും രണ്ട് രൂപ, നാല് രൂപ, പത്ത് രൂപ നിരക്കിലുമാണ് റേഷൻ കടകളിൽ നിന്ന് അരി കിട്ടുന്നത്. ഇത് ശരാശരി പതിനഞ്ച് രൂപയ്ക്കാണ് വ്യാപാര ഏജന്റുമാർ വാങ്ങുന്നത്. ഇതിലൂടെ കാർഡുടമകൾക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകും.ഈ അരി കർണാടകയിൽ എത്തിച്ച് പുതിയ പേരിൽ വിപണിയിലെത്തിക്കും.