അതിർത്തിയിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യ നീക്കം ശക്തമാക്കുന്നു. ഇന്ത്യൻ സൈനിക വിഭാഗങ്ങളോട് കൂടുതൽ ജാഗ്രത പാലിക്കാൻ ന്യൂഡൽഹി നിർദേശം നൽകി. പാഗോംഗ് സോ മേഖലയിൽ നദിക്കു കുറുകേ ചൈന പാലം പണി തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ സൈനിക നീക്കം വർദ്ധിപ്പിച്ചത്.

china-bridge

സ്ഥിരം ക്യാമ്പുകളിൽ നിന്ന് കൂടുതൽ സൈന്യത്തെ പാഗോംഗ് സോ മേഖലയലേക്ക് നീക്കാനാണ് സേനയുടെ തീരുമാനം. ഇന്ത്യയുടെ അതിർത്തിയിൽ പാഗോംങ് തടാകത്തിന് അരികെ വീണ്ടും ചൈനയുടെ റോഡ് നിർമ്മാണം ചർച്ചയായി മാറിയിരുന്നു. 2 വർഷത്തിലധികമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിനു സമീപം പാംഗോങ് തടാകത്തിൽ പാലം നിർമിച്ചാണ് ചൈനയുടെ നീക്കം. ഇന്ത്യയെ ലക്ഷ്യമിട്ട് സേനാ ടാങ്കുകൾക്കു നീങ്ങാൻ വലിപ്പമുള്ള പാലമാണ് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തു നിർമിക്കുന്നത്.