amrutha-gopi

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ഗായിക അമൃത സുരേഷ്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം ആശംസകൾ അറിയിച്ചത്.

ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത് എന്ന് ഗായിക കുറിച്ചു. ഇരുവരുമൊത്തുള്ള ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ ഗോപി സുന്ദറിന് പിറന്നാൾ ആശംസകളുമായി ഒട്ടനവധി ആളുകൾ എത്തുന്നുണ്ട്.

View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)

ഈയിടെയാണ് അമൃത സുരേഷും ഗോപി സുന്ദറും തമ്മിൽ പ്രണയത്തിലാണെന്ന് ആരാധകരെ അറിയിച്ചത്. അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ ഗോപി സുന്ദര്‍ ഹൃദ്യമായ കുറിപ്പും പങ്കുവച്ചിരുന്നു.

amrutha-gopi

'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്' എന്നായിരുന്നു ഗോപി സുന്ദർ ഇരുവരുടെയും ചിത്രത്തിനൊപ്പം കുറിച്ചത്'.

View this post on Instagram

A post shared by Gopi Sundar Official (@gopisundar__official)