
തൃശൂർ: ഗുരുവായൂരിൽ വൻ സ്വർണക്കവർച്ച നടത്തിയ പ്രതി പിടിയിൽ. മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്. മോഷ്ടാവ് തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലീസ് അറിയിച്ചത്. ഇയാൾ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കോട്ടപ്പടി കൊരഞ്ഞിയൂരിൽ ബാലന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്.