ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ പുടിന് യാതൊരു താത്പര്യവും ഇല്ല എന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. എന്നാൽ ഇത് അണയും മുൻപുളള പുടിന്റെ അവസാനത്തെ ആളിക്കത്തൽ ആണോ എന്നാണ് ഇപ്പോൾ ചോദ്യം. അതിനും കാരണമുണ്ട്. യുക്രൈനിലേക്ക് റഷ്യ യുദ്ധം ആരംഭിച്ചത് മുതൽ ലോകമെങ്ങും പുടിനെ സംശയത്തോടെയും ഭയത്തോടെയുമാണ് നോക്കുന്നത്. പുടിൻ കടുത്ത രോഗങ്ങൾക്ക് പിടിയിലാണെന്നും വാർത്തകൾ വന്നിരുന്നു. പാർക്കിൻസൺസ് മുതൽ അർബുദം വരെയുള്ള രോഗങ്ങളാൽ പുടിൻ കഷ്ടപ്പെടുകയാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.

ഇതിനിടെയാണ് പുടിന് അർബുദമാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അദ്ദേഹത്തിന് മൂന്ന് വർഷം വരെ ആയുസ് മാത്രമാണ് നൽകിയിട്ടുള്ളതെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. റഷ്യയുടെ ചാര സംഘടനയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഓഫ് ദി റഷ്യൻ ഫെഡറേഷന്റെ മുൻ ചാരനെ ഉദ്ദരിച്ചാണ് വിദേശ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.