pulwama-encounter

ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. തെക്കൻ കാശ്മീരിലെ പുൽവാമയിലെ ഗുണ്ടിപോര മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരമാണ് സുരക്ഷാ സേന മേഖലയിൽ പരിശോധന ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് കാശ്മീർ സോൺ പൊലീസ് ഐജി വിജയ് കുമാർ പറയുന്നത്. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.

#PulwamaEncounterUpdate: 01 #terrorist killed. #Operation in progress. Further details shall follow.@JmuKmrPolice https://t.co/uPJrX1vIXG

— Kashmir Zone Police (@KashmirPolice) May 30, 2022

ഈ മാസം 13 ന് പുൽവാമയിൽ വീരമൃത്യുവരിച്ച പൊലീസ് കോൺസ്റ്റബിൾ റിയാസ് അഹമ്മദിന്റെ കൊലയാളി ഉൾപ്പെടെയുള്ള രണ്ട് ജെയ്ഷെ ഇ മുഹമ്മദ് ഭീകർ സേനയുടെ കയ്യിൽ അകപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

#PulwamaEncounterUpdate: 02 local #terrorists of proscribed #terror outfit JeM trapped in #encounter including killer of our #Martyr Constable Reyaz Ahmad. JeM terrorist Abid Shah had killed our unarmed colleague on 13/5/22: IGP Kashmir@JmuKmrPolice https://t.co/uPJrX1vIXG

— Kashmir Zone Police (@KashmirPolice) May 29, 2022

കുൽഗാം പൊലീസിൽ നിന്നുള്ള വിവരത്തെത്തുടർന്ന് ഇന്നലെ വൈകീട്ടോടെയാണ് സുരക്ഷാ സേന പ്രദേശം വളഞ്ഞ് തെരച്ചിൽ ആരംഭിച്ചത്. രാത്രി നിറുത്തിവച്ച ഓപ്പറേഷൻ പുലർച്ചെ തന്നെ പുനരാരംഭിച്ചു.

On the specific input of #KulgamPolice, #encounter has started at #Gundipora area of #Pulwama. Police and security forces are on the job. Further details shall follow.@JmuKmrPolice

— Kashmir Zone Police (@KashmirPolice) May 29, 2022

ഈ വർഷത്തെ 54 ാമത്തെ ഏറ്റുമുട്ടലാണിത്. ഇതുവരെ നടന്ന ഏറ്രുമുട്ടലുകളിൽ 23 പാക് ഭീകരർ ഉൾപ്പെടെ 84 തീവ്രവാദികളെ സുരക്ഷാ സേന വധിക്കുകയുണ്ടായി. 44 തീവ്രവാദികളെയും അവരുമായി ബന്ധമുള്ള 183 പേരെയും അറസറ്റു ചെയ്യുകയും ചെയ്തു. അതേസമയം ഈ വർഷം കശ്മീരിൽ മാത്രം വിവിധ ഭീകരാക്രമണങ്ങളിൽ 14 സാധാരണക്കാരും 16 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

#Kashmir: Encounter has started at #Gundipora area of #Pulwama, 01 #terrorist killed.Police and security forces are on the job, operation in progress. pic.twitter.com/9x0VsAGp9P

— Nikhil Choudhary (@NikhilCh_) May 30, 2022