gopi-sundar

സംഗീത സംവിധായകൻ ഗോപി സുന്ദറിന് പിറന്നാളാശംസകൾ നേർന്ന് ഗായിക അമൃത സുരേഷിന്റെ സഹോദരിയും യുവഗായികയുമായ അഭിരാമി സുരേഷ്. ഗോപി സുന്ദറിനും അമൃതയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട്, ഇൻസ്റ്റഗ്രാമിലൂടെയാണ് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്.

'ഒന്നും ശാശ്വതമല്ലാത്ത ഈ ജീവിത യാത്രയിൽ ഞാൻ ഒരു സഹോദരനെ കണ്ടെത്തി... മാന്ത്രിക സംഗീതം നൽകുന്നവൻ, എന്റെ സഹോദരിയിൽ പുഞ്ചിരി നിറയ്ക്കുന്നയാൾ... എന്നെ മൂത്തമകൾ എന്ന് വിളിക്കുന്ന, തന്റെ ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെയധികം സംസാരിക്കുന്നയാൾക്ക് സ്‌നേഹവും ബഹുമാനവും...

ജന്മദിനാശംസകൾ സഹോദരാ... മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ...നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു... നമ്മുടെ വിധി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ? അതുകൊണ്ട് നമുക്ക് സ്‌നേഹിക്കാം.. പോസിറ്റിവിറ്റി പ്രചരിപ്പിക്കാം.. ഏറ്റവും പ്രധാനമായി, നമുക്കെല്ലാവർക്കും ജീവിക്കാം.

സ്‌നേഹിക്കട്ടെ... വിധിക്കരുത്.. മറ്റുള്ളവരുടെ പുഞ്ചിരിക്കായി പുഞ്ചിരിക്കാൻ നമുക്ക് പഠിക്കാം... സുന്ദരമായ മനസോടെ... നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ അന്വേഷിക്കരുത്. ഒത്തിരി പ്രാർത്ഥനകളോടും എല്ലാവരോടും സ്‌നേഹത്തോടും കൂടി..ഗോപി ചേട്ടന്‌ വേണ്ടി ഈ ഹൃദയം നിറഞ്ഞ കുറിപ്പ് സമർപ്പിക്കുന്നു. ഒരിക്കൽ കൂടി ജന്മദിനാശംസകൾ ബ്രോ.'- അഭിരാമി കുറിച്ചു.

View this post on Instagram

A post shared by Abhirami Suresh 🧞‍♀️ ആമി (@ebbietoot)