
ദുബായ്: യുഎഇയിൽ തനിക്ക് ലഭിച്ച ആദ്യ ജോലിയിൽ പ്രവേശിക്കാൻ ഇന്ത്യക്കാരനായ ഡോക്ടർ ഷബീർ അഹമ്മദിന് അധികനേരം കാത്തിരിക്കേണ്ടി വന്നില്ല. ദുബായിലെ മണ്ണിൽ കാലുകുത്തുന്നതിന് മുൻപ് തന്നെ സേവനം ആരംഭിക്കാനുള്ള അവസരം ഡോക്‌ടർക്ക് ലഭിക്കുകയായിരുന്നു. വിമാനത്തിനുള്ളിൽ ബോധരഹിതനായ .യാത്രക്കാരന് രക്ഷകനായാണ് ഡോക്ർ ഷബീർ തന്റെ ജോലി ആരംഭിച്ചത്.
താൻ വളർന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്ഥലത്ത് തന്നെ ജോലി ചെയ്യണമെന്ന ഡോക്ടറുടെ ആഗ്രഹം സഫലമായതിനൊപ്പം മറ്റൊരു നേട്ടം കൂടി കൈവന്നുച്ചേരുകയായിരുന്നു. മേയ് എട്ടിന് കണ്ണൂരിൽ നിന്ന് ദുബായിലേക്ക് ഗോ എയർ ഫ്ളൈറ്റിൽ യാത്ര ചെയ്യവേയാണ് യാത്രക്കാരിലൊരാൾ ബോധരഹിതനാവുന്നത്. പിന്നാലെ രണ്ടാമതൊന്ന് ചിന്തിക്കാതെ ഡോക്ടർ തന്റെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
'രോഗിയ്ക്ക് മുക്കാൽ മണിക്കൂറോളം സിപിആർ നൽകേണ്ടി വന്നു. അയാളുടെ ജീവൻ രക്ഷിക്കാനാകില്ലെന്നാണ് കരുതിയത്. അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി വിമാനം മുംബയിലേക്ക് തിരിക്കണമോയെന്ന് പൈലറ്റ് ചോദിച്ചു. എന്നാൽ ഭാഗ്യമെന്നോണം കുറച്ച് സമയത്തിന് ശേഷം രോഗിയുടെ പൾസ് ലഭിച്ചു. ഭയാനകമായ നിമിഷങ്ങളായിരുന്നു അത്. എന്നാൽ സഹായത്തിനായി ഒരു നഴ്‌സും വിമാനത്തിലെ ജീവനക്കാരും എല്ലാ അടിയന്തര ആവശ്യത്തിനായുള്ള ഉപകരണങ്ങൾ അടങ്ങിയ മെഡിക്കൽ കിറ്റും ഉണ്ടായിരുന്നതിനാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു'- ഡോക്ർ ഷബീർ പറഞ്ഞു.
യുഎഇയിൽ എത്തിയതിന് പിന്നാലെ ഡോക്ർ ഷബീർ ദുബായിലെ എൻ എം സി റോയൽ ആശുപത്രിയിൽ ഗാസ്ട്രോ എൻട്രോളജിസ്റ്റ് സ്പെഷ്യലിസ്റ്റായി ചുമതലയേറ്റു.
'The prompt action by the cabin crew & doctor on flight G8-057 helped save the life of the passenger'.
— GO FIRST (@GoFirstairways) May 27, 2022
On May 8th, 2022, a passenger suffered a cardiac arrest while travelling from #Kannur to #Dubai & needed immediate medical attention. pic.twitter.com/T2YvuFRfqt