stain

കൊവിഡ് വ്യാപിച്ചതോടെ പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിന് കർശന നിരോധനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവിടെ തുപ്പരുത് എന്ന ബോർഡ് വിമാനത്താവളങ്ങൾ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ കാണാം. പക്ഷെ വാഹനങ്ങളിൽ നിന്ന് പുറത്തേയ്ക്ക് തുപ്പുന്നവരുടെ എണ്ണം ഇപ്പോഴും ഒട്ടും കുറവല്ല. ഇപ്പോഴിതാ വിമാനത്തിനുള്ളിൽ മുറുക്കി തുപ്പിയതിന്റെ ചിത്രമാണ് സമൂഹ മാദ്ധ്യമങ്ങളിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. അവനീഷ് ശരൺ ഐഎഎസ് ആണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.

अपनी पहचान छोड़ दी किसी ने. pic.twitter.com/xsl68VfhH1

— Awanish Sharan (@AwanishSharan) May 25, 2022

'വിമാനത്തിൽ വിൻഡോ സീറ്റിന് അരികിലാണ് ഗുട്ട്ക മുറുക്കി തുപ്പിയിരിക്കുന്നത്. ആരോ അവരുടെ സംസ്‌കാരം ഇവിടെ ഉപേക്ഷിച്ച് പോയിരിക്കുന്നു' - എന്ന് കുറിച്ചുകൊണ്ടാണ് അവനീഷ് ശരൺ ചിത്രം പങ്കുവച്ചത്. ഇത് ചെയ്തവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് എയർലൈൻസിനോട് ആവശ്യപ്പെട്ടുകൊണ്ട് പലരും കമന്റ് ചെയ്തിട്ടുണ്ട്. മറ്റുചിലർ സംഭവത്തെ കളിയാക്കിക്കൊണ്ടാണ് കമന്റുകളിട്ടിട്ടുള്ളത്. സീറ്റ് നമ്പർ പരിശോധിച്ച് യാത്രക്കാരൻ ആരാണെന്നു കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.