
കൊല്ലം: രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം വിനോദസഞ്ചാര മേഖല വീണ്ടും ഉണർന്നെഴുന്നേൽക്കുകയാണ്. മാസ്‌കും നിയന്ത്രണങ്ങളും ചിലയിടങ്ങളിൽ കർശനമായി തുടരുന്നെങ്കിലും പഴയ ജീവിതരീതികളിലേക്ക് ജനങ്ങൾ മാറികൊണ്ടിരിക്കുന്നു. അതിനാൽ തന്നെ വിനോദസഞ്ചാരകേന്ദ്രങ്ങളും സജീവമായിക്കഴിഞ്ഞു. അധികമൊന്നും പ്രശസ്തമല്ലാത്ത കൊല്ലത്തെ ഒരു വിനോദ സഞ്ചാര കേന്ദ്രം പരിചയപ്പെടാം.
കൊല്ലം കുര്യോട്ടുമലയിൽ ഒരു ഹൈടെക് ഫാം ഉള്ളത് എത്രപേർക്കറിയാം. സഹ്യന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന കുര്യോട്ടുമലയുടെ പ്രകൃതി കാഴ്ചകൾ സഞ്ചാരികളുടെ മനം കുളിർപ്പിക്കുമെന്നുറപ്പാണ്. സർക്കാർ ഫാമിനൊപ്പം വിനോദ സഞ്ചാരവുമാണ് കുര്യോട്ടുമലയിൽ കാണാൻ സാധിക്കുന്നത്. ഫാമിന്റെ കൂടുതൽ വിശേഷങ്ങൾ കാണാം.