hridayam

ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ ഹൃദയം ഹിന്ദിയിലേയ്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്.

ബോളിവുഡ് താരങ്ങളായ സെയ്‌ഫ് അലിഖാന്റെയും അമൃത സിംഗിന്റെയും മകനായ ഇബ്രാഹിം അലിഖാന്‍ ചിത്രത്തിൽ നായകനായി എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ സെയ്‌ഫിന്റെ ഭാഗത്തുനിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

hridayam

ഇബ്രാഹിമിന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് കഴിഞ്ഞ കുറച്ച് നാളായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇബ്രാഹിമിന്റെ സഹോദരി സാറ അലിഖാന്‍ നേരത്തേ കേദര്‍നാഥ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത ഹൃദയം വൻ വിജയമായിരുന്നു. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങള്‍. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിച്ചത്.