
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 മെയ് 31 - 1197 ഇടവം 17 ചൊവ്വാഴ്ച .(രാവിലെ 10 മണി 0 മിനിറ്റ് 36 സെക്കന്റ് വരെ രോഹിണി ശേഷം മകയിരം നക്ഷത്രം)
അശ്വതി: അലസത പിടികൂടും. ധനപരമായ ചെലവുകൾ വർദ്ധിക്കും. ബന്ധുക്കളുമായി കലഹത്തിനു സാദ്ധ്യത, ധനചെലവ്,ദൂരയാത്രാക്ലേശം, രാഷ്ട്രീയം - വ്യവസായം എന്നീ രംഗങ്ങളിൽ പ്രതിസന്ധി.
ഭരണി: മാനസിക സംഘർഷം അധികരിച്ചു നിൽക്കും. ആഗ്രഹങ്ങൾ നിറവേറുന്നതിൽ തടസം, താമസം ഇവ നേരിടും. രോഗ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം. ചീത്തകൂട്ടുകെട്ടു മൂലം ദുശീലങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത.
കാർത്തിക : സാഹസിക പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം, പണമിടപാടുകളിൽ ശ്രദ്ധിക്കുക. ജലയാത്ര സൂക്ഷിക്കണം. അഗ്‌നി സംബന്ധമായി അപകടസാദ്ധ്യത, ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം.
രോഹിണി: യാത്രകൾ വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം, സാമ്പത്തിക സ്ഥിരത കൈവരിക്കുവാൻ കഴിയും. വ്യവഹാരത്തിൽ അനുകൂലവിധി, തൊഴില്‍ ലാഭം, വാഹനം, ഗൃഹം എന്നിവ വാങ്ങാന്‍ സാദ്ധ്യത.
മകയിരം: വൈകിയാണെങ്കിലും രോഗദുരിതത്തിൽ ശമനം വന്നുതുടങ്ങും. ബന്ധുജനങ്ങളിൽനിന്നുള്ള സഹായം ലഭിക്കും.മുടങ്ങികിടക്കുന്ന ബിസിനസ് രംഗം തെളിഞ്ഞു തുടങ്ങും. വായ്പാ സഹായം ലഭിക്കും.
തിരുവാതിര: അന്യരിൽ നിന്നുള്ള സഹായം ലഭിക്കും. ജീവിത പങ്കാളിക്ക് നേട്ടങ്ങൾ. തൊഴിലിൽ നല്ല മാറ്റങ്ങൾ ,ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കും. വിവാഹ ആലോചനകൾ നടക്കും, ഉന്നത വിദ്യാഭ്യാസത്തിന് മാർഗങ്ങൾ തെളിയും.
പുണര്‍തം: സർക്കാർ ആനുകൂല്യം ലഭിക്കും. ശാരീരികവും മാനസികവുമായി ഉന്മേഷം വർദ്ധിക്കും. തീര്‍പ്പു കല്‍പ്പിക്കാതെ കിടന്ന പൂര്‍വിക സ്വത്തിന്റെ കാര്യത്തിൽ തീരുമാനമാകും, സഹോദരങ്ങളുമായി ഉണ്ടായിരുന്ന ഭിന്നതകൾ മാറും.
പൂയം: ഉദ്ദിഷ്ടകാര്യങ്ങളിൽ വിജയം കൈവരിക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ നടത്തും.മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. സർക്കാരിൽ നിന്നും അനുകൂല നടപടി.
ആയില്യം: മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സുഹൃദ് ഗുണം വർദ്ധിക്കും. കമിതാക്കളുടെ വിവാഹം നടക്കാന്‍ സാദ്ധ്യത.ലക്ഷ്യബോധത്തോടും ഏകാഗ്രതയോടു കൂടിയും പ്രവര്‍ത്തിച്ച് വിജയം കൊയ്യും.
മകം: ഉത്തരവാദിത്വമില്ലായ്മ കൊണ്ട് തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ദേഹസുഖം കുറഞ്ഞിരിക്കും.പങ്കാളിയുടെ ആരോഗ്യ നില പ്രത്യേകം ശ്രദ്ധിക്കണം. പൊതുവേദികളിൽ അപമാനിതർ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം.
പൂരം: ബന്ധുക്കൾ തമ്മിൽ ഭിന്നത. മുതിർന്ന കുടുംബാംഗങ്ങൾക്ക് അരിഷ്ടത. സഞ്ചാരക്ലേശം അനുഭവിക്കും. അയല്‍ക്കാരുടെയും ശത്രുക്കളുടെയും ശല്യം, സന്താനങ്ങളുടെ മേല്‍ കരുതല്‍ വേണം. ആവശ്യമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും.
ഉത്രം: ധനവ്യയം അധികരിക്കും. മനസിൽ കാലങ്ങളായി ഉണ്ടായിരുന്ന ആഗ്രഹങ്ങള്‍ സാധിക്കുവാൻ അൽപം കൂടി കാത്തിരിക്കേണ്ടിവരും. വിശ്വാസ വഞ്ചനക്ക് പാത്രമാകും, അസൂയക്കാരില്‍ നിന്നും ഉപദ്രവങ്ങൾ ഉണ്ടാവും , സദാചാരവിരുദ്ധ ജീവിത ശൈലി ഒഴിവാക്കണം.
അത്തം: തൊഴിൽപരമായ മാറ്റങ്ങൾ ലഭിക്കുവാന്‍ ഇടയുണ്ട്. ഒപ്പം തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങളും മാറും. ഭവനനിർമാണം പൂർത്തീകരിക്കാൻ തടസങ്ങൾ. മനസിനിഷ്ടപെട്ട തൊഴില്‍ ലഭിക്കും, ഔഷധങ്ങൾക്ക് ധനം ചിലവഴിക്കേണ്ടി വരും.
ചിത്തിര: പ്രതികൂല ഫലങ്ങൾ അധികരിച്ചു നിൽക്കുന്ന ദിവസം, കഴിയുന്നതും യാത്രകളും സാമ്പത്തിക ഇടപാടുകളും മാറ്റിവയ്ക്കു, വാടകവീട്ടിലേക്ക് താമസം മാറുന്ന സാഹചര്യങ്ങൾ ഉണ്ടാകും, ചെയ്യാത്ത കുറ്റത്തിന് അപവാദം കേള്‍ക്കാന്‍ ഇടവരും, പ്രകോപനങ്ങളില്‍ അകപ്പെടരുത്.
ചോതി: സുഹൃത്തുക്കൾക്കായി പണച്ചെലവ്. പ്രധാന തീരുമാനങ്ങൾ മാറ്റിവയ്‌ക്കേണ്ടിവരും. ബന്ധുജനങ്ങളിൽ നിന്നും എതിർപ്പുകൾ, വിവാഹ സംബന്ധമായ ദുരിതങ്ങള്‍, വാക്കു തര്‍ക്കങ്ങള്‍ നടത്തരുത് , ആരോഗ്യം ശ്രദ്ധിക്കണം.
വിശാഖം: തൊഴിലുടമകൾ - മേലധികാരികൾ എന്നിവരിൽ നിന്ന് പ്രതികൂല നടപടികൾ പ്രതീക്ഷിക്കാം. ധനം കടം കൊടുക്കരുത്.ശരീര പീഡയ്ക്ക് സാദ്ധ്യത ഉള്ളതിനാല്‍ സൂക്ഷിക്കുക. മന:ശാന്തി കുറവുണ്ടാകും.
അനിഴം: സാമ്പത്തിക വിഷം നേരിടും. പ്രധാനപ്പെട്ട കാര്യങ്ങൾ മാറ്റിവയ്‌ക്കേണ്ടിവരും.യാത്രകൾ കൂടുതലായി വേണ്ടിവരും. സ്ത്രീകള്‍ നിമിത്തം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത, ആധ്യാത്മിക കാര്യങ്ങളില്‍ താത്പര്യം വര്‍ദ്ധിക്കും.
കേട്ട: ജീവിത പങ്കാളിയുമായി ഉണ്ടായിരുന്ന മാനസിക അകല്‍ച്ച രൂക്ഷമാകും സൂക്ഷിക്കുക, സംസാരം നിയന്ത്രിക്കുക, ശത്രുക്കള്‍ പലപ്പോഴും മിത്ര രൂപത്തില്‍ വരികയും കുഴിയില്‍ ചാടിക്കുകയും ചെയ്യും. പണമിടപാടുകളിൽ ജാഗ്രത പാലിക്കുക.
മൂലം: ഗുണദോഷ സമ്മിശ്രമായ സമയം. സുഹൃദ് സഹായം ലഭിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ധനവരുമാനം പ്രതീക്ഷിക്കാം. വിദേശത്ത് ഉള്ള ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. പുണ്യക്ഷേത്ര സന്ദര്‍ശനം നടത്തും.
പൂരാടം: തൊഴിൽരംഗത്ത് ഉണ്ടാവുന്ന നേട്ടങ്ങള്‍ മനഃസന്തോഷം നല്‍കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും.കടങ്ങൾ കുറയ്ക്കാൻ സാധിക്കും. വിദേശ യാത്രയ്ക്ക് യോഗം. ആത്മവിശ്വാസം ഉണ്ടാകും. സമചിത്തതയോടെ പ്രവര്‍ത്തിക്കും.
ഉത്രാടം: ഔഷധ സേവ വേണ്ടിവരും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ബന്ധുക്കളില്‍നിന്നും വിരോധങ്ങളും ഔദ്യോഗിക രംഗത്ത് ശത്രുക്കളും ഉണ്ടാകാതെ സൂക്ഷിക്കണം. വാക്കുകളും പ്രവർത്തികളും സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
തിരുവോണം: കാലാവസ്ഥാജന്യ രോഗങ്ങൾ പിടിപെടുവാൻ സാദ്ധ്യത. സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം ഉണ്ടാവും, വിദേശത്തുള്ള ബന്ധുക്കള്‍ വഴി സഹായങ്ങൾ ലഭിക്കും, പൊതു രംഗത്ത് അംഗീകാരം നേടും.
അവിട്ടം: സ്ഥാനലബ്ധി ഉണ്ടാകും. സ്വദേശം വിട്ടുനിൽക്കേണ്ടിവന്നേക്കാം. സാമ്പത്തികനേട്ടം കൈവരിക്കും.ഇഷ്ടജന സംഗമം, രോഗശമനം, പ്രവൃത്തി മേഖലയില്‍ ഉണ്ടായിരുന്ന പ്രതിസന്ധികള്‍ മാറും.
ചതയം: തൊഴിൽ രംഗത്ത് പ്രശസ്തി വർദ്ധിക്കും. സുഹൃത്തുക്കളുടെ സഹായം വർദ്ധിക്കും. ഗൃഹനിർമാണത്തിൽ പുരോഗതി. തീർത്ഥ യാത്രകൾ , സത്സംഗം എന്നിവയില്‍ പങ്കെടുക്കും, കഠിനമായ അദ്ധ്വാനം കൊണ്ട് ചുമതലകള്‍ പൂർത്തീകരിക്കും.
പൂരുരുട്ടാതി: മേലധികാരിയുടെ അനാവശ്യ സംശയങ്ങൾക്ക് വിശദീകരണം നൽകാൻ നിർബന്ധിതനാകും. കുടുംബത്തില്‍ മംഗല്യ സിദ്ധിയ്ക്ക് വേണ്ടി പുണ്യകര്‍മ്മങ്ങള്‍ നടത്തും. അർഹിക്കുന്ന സ്ഥാനം ലഭിക്കും, വിവാദങ്ങളില്‍ വിജയിക്കും.
ഉത്രട്ടാതി: അന്യരെ സഹായിക്കുന്നത് നല്ലതാണെങ്കിലും വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. പ്രണയബന്ധത്താൽ അപഹാസ്യത്തിനും മാനഹാനിക്കും സാദ്ധ്യത.
രേവതി: പ്രണയബന്ധത്തിന് അകൽച്ചയും കരാർ ജോലികൾക്കു തടസങ്ങളും വന്നുചേരും. കുടുംബ സ്വത്തിന്റെ കാര്യങ്ങൾ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം, കലാ കായിക രംഗങ്ങളിൽ പ്രയാസങ്ങൾ. വസ്തു തർക്കങ്ങൾ രൂക്ഷമാകും..