
മുൻ കാമുകനായ ഗോപിസുന്ദറിന്റെ പിറന്നാൾ ദിനത്തിൽ മറ്റൊരു സന്തോഷ വാർത്ത തന്റെ ആരാധകരുമായി പങ്കിടുകയാണ് ഗായികയായ അഭയ ഹിരൺമയി. സമൂഹമാദ്ധ്യമം ആയ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തിൽ ഒരു ലക്ഷം കടന്നതിന്റെ സന്തോഷമാണ് അഭയ ഹിരൺമയി ആരാധകരുമായി പങ്കിട്ടത്. 'ശോ, എനിക്ക് വയ്യ' എന്ന അടിക്കുറിപ്പോടെയാണ് അഭയ ചിത്രം പങ്കുവച്ചത്.
അതിനിടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നത് ഗോപിസുന്ദറും അഭയ ഹിരൺമയിയും പരസ്പരം നിർത്തിയതായും വാർത്തകളുണ്ട്. ഗോപിസുന്ദർ ഗായിക അമൃത സുരേഷുമായി അടുപ്പത്തിലാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇത്. പിറന്നാൾ ദിനമായ ഇന്ന് ഗോപി സുന്ദർ അമൃതയ്ക്കും മകളോടുമൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ഇരുവരും തങ്ങളുടെ സമൂഹമാദ്ധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവച്ചിരുന്നു.