തിരുവനന്തപുരം: എൻ.സി.പി ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ് ആറ്റിങ്ങൽ രാമചന്ദ്രന്റെ നാലാം ചരമവാർഷികം എൻ.എൽ.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി.എൻ.എൽ.സി സംസ്ഥാന സെക്രട്ടറി ഡോ.സുനിൽബാബു, കുളത്തൂർ മധുകുമാർ, ജില്ലാ ജനറൽ സെക്രട്ടറി പുന്നമൂട് രമേഷ്, ജില്ലാ സെക്രട്ടറി കരകുളം രാജ്കുമാർ എന്നിവർ പങ്കെടുത്തു.