v-sivankutty

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കുട്ടികൾ നടത്തുന്ന സമരത്തെ തുടർന്നാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. അനാവശ്യ ഭീതി പരത്താനുള്ള ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണം. സുഗമമായി പരീക്ഷയും മൂല്യനിർണയവും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പ്ളസ് വൺ പരീക്ഷ ജൂൺ 13 നാണ് ആരംഭിക്കുന്നത്. ജൂൺ 30നകം പൂർത്തിയാക്കും.