
നെയ്യാറ്റിൻകര: നിംസ് സ്‌പെക്ട്രം ശിശുവികസന ഗവേഷണ കേന്ദ്രവും ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സും സംയുക്തമായി ദേശീയതലത്തിൽ ശിശുരോഗ വിദഗ്ദ്ധർക്കായി ശില്പശാല സംഘടിപ്പിച്ചു. നിംസ് സ്‌പെക്ട്രം ഡയറക്ടറും ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. എം.കെ.സി.നായർ നേതൃത്വം നൽകി. പരിശീലനം പൂർത്തിയാക്കിയ ഡോക്ടർമാർക്ക് നിംസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസൽഖാൻ സർട്ടിഫിക്കറ്റും ഡോ.എം.കെ.സി. നായർ ഡെവലപ്മെന്റൽ സ്ക്രീനിംഗ് കിറ്റും നൽകി.
നിംസ് മെഡിസിറ്റി നിയോനാറ്റോളജിസ്റ്റ് ഡോ. കെ.ആർ.ഹസീന, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. പി.എ.മുഹമ്മദ് കുഞ്ഞ്, ജനറ്റിസിസ്റ്റ് ഡോ. ലക്ഷ്മി എസ്.നായർ, ഫിസിയോതെറാപ്പിസ്റ്റ് ഡോ.ജിം ഗോപാലകൃഷ്ണൻ, ഡോ. ശൈലജ ശ്രീജിത്ത്, ഡോ.ദീപ ബിനോദ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. വിമൽകുമാർ തുടങ്ങിയവർ ക്ലാസെടുത്തു.
കാപ്ഷൻ: നെയ്യാറ്റിൻകര: നിംസ് സ്‌പെക്ട്രം ശിശുവികസന ഗവേഷണ കേന്ദ്രവും ഇന്ത്യൻ അക്കാദമി ഒഫ് പീഡിയാട്രിക്സും സംയുക്തമായി ദേശീയതലത്തിൽ ശിശുരോഗ വിദഗ്ദ്ധർക്കായി സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുത്തവർ പ്രൊഫ. ഡോ. എം.കെ.സി.നായർക്കും നിംസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസൽ ഖാനുമൊപ്പം