
ലണ്ടൻ: ക്രിക്കറ്റിൽ വീണ്ടുമൊരു ലെസ്ബിയൻ വിവാഹം. ഇംഗ്‌ളണ്ട് വനിതാ താരങ്ങളായ കാതറീൻ ബ്രണ്ടും നാറ്റ് സ്കീവറുമാണ് ഇന്ന് നടന്ന ചടങ്ങിൽ വിവാഹിതരായത്. 2017ൽ ഇംഗ്‌ളണ്ട് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോൾ ഇരുവരും ടീമിൽ അംഗങ്ങളായിരുന്നു. ഇരുവർക്കും ആശംസകൾ നേർന്ന് കൊണ്ട് ഇംഗ്‌ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ട്വീറ്റ് ചെയ്തു.
അഞ്ചു വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും ഇപ്പോൾ വിവാഹിതരായിരിക്കുന്നത്. 2019ൽ വിവാഹം നിശ്ചയം നടത്തുകയും 2020ൽ വിവാഹം നടത്താനുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് കാരണം നീണ്ടുപോകുകയായിരുന്നു. ഇതാദ്യമായല്ല ക്രിക്കറ്റ് താരങ്ങൾക്കിടയിൽ ലെസ്ബിയൻ വിവാഹം നടക്കുന്നത്. ദക്ഷിണ ആഫ്രിക്കയുടെ മരിസാൻ കാപ്പ് - ഡെയിൻ വാൻ നീകെർക്ക്, ന്യൂസിലൻഡിന്റെ അമി സാറ്റർത്ത്‌വെയ്റ്റ് - ലിയ തഹുഹു എന്നിവർ ഇതിനുമുമ്പ് ലെസ്ബിയൻ വിവാഹത്തിൽ ഏർപ്പെട്ട വനിതാ ക്രിക്കറ്റ് താരങ്ങളാണ്.
Our warmest congratulations to Katherine Brunt & Nat Sciver who got married over the weekend ❤️ pic.twitter.com/8xgu7WxtFW
— England Cricket (@englandcricket) May 30, 2022