kk

ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഇന്നലെ വരെ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഫീൽഗുഡ് സിനിമകളുടെ ട്രാക്കിൽ നിന്നുമാറി ത്രില്ലർ ഗണത്തിൽപെട്ട ചിത്രമാണ് ജിസ് ജോയ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ നിന്നുള്ള ദൃശ്യങ്ങളും ആ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നു. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ കഥ. ജിസ് ജോയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഡയറക്ട് ഒ.ടി.ടി റിലീസ് ആയി എത്തുന്ന ചിത്രം സോണി ലിവിലൂടെ ജൂൺ 9 ആണ് റിലീസ് തീയതി.

റെബ മോണിക്ക ജോൺ, ഇർഷാദ് അലി, റോണി ഡേവിഡ് രാജ്, ശ്രീലക്ഷ്മി, അതുല്യ ചന്ദ്ര എന്നിവരാണ് മറ്റു താരങ്ങൾ. മാത്യു ജോർജ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം ബാഹുൽ രമേശ്, എഡിറ്റിംഗ് രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, കലാസംവിധാനം എം. ബാവ, പശ്ചാത്തല സംഗീതം 4 മ്യൂസിക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് മൈക്കിൾ, അസോസിയേറ്റ് ഡയറക്ടർ ഫർഹാൻ പി ഫൈസൽ, അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, സംഘട്ടനം രാജശേഖർ, വസ്ത്രാലങ്കാരം െ്രസ്രഫി സേവ്യർ, മേക്കപ്പ് ഷാജി പുൽപ്പള്ളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, സൌണ്ട് ഡിസൈൻ രാജേഷ് പി എം, സൌണ്ട് മിക്സിംഗ് ജിജുമോൻ ടി ബ്രൂസ്, സ്റ്റിൽസ് രാജേഷ് നടരാജൻ, വിഎഫ്എക്സ്, ടൈറ്റിൽ അനിമേഷൻ ഡിജിബ്രിക്സ് എന്റർടെയ്ൻമെന്റ്, ഡിഐ കളറിസ്റ്റ് ശ്രിക് വാര്യർ, കാസ്റ്റിംഗ് ലോഞ്ച് പാഡ്.