
തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സ്കൂൾ-കോളേജ് വിഭാഗങ്ങളിലായി 75ഓളം വിദ്യാർത്ഥികളാണ് അത്‌ലറ്റിക്സ്,ഫുട്ബാൾ,ഹാൻഡ്ബാൾ,സ്വിമ്മിംഗ്,യോഗ തുടങ്ങിയ ഇനങ്ങളിൽ നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുത്തത്.
ഇന്നലെ വൈകിട്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ സിൻഡിക്കേറ്റ് മെമ്പറും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ ബി.ബാലചന്ദ്രൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫിസിക്കൽ എഡ്യൂ.വിഭാഗം ഡയറക്ടർ ഇൻചാർജ് ഡോ.കെ.എ റസിയ, പരിശീലകരായ ഡോ.രാജീവൻ കെ.,ജഗദീഷ് പി.,ഷാജി ഡിസിൽവ,ബിജുമോൻ,ഷീജ.എ,നിതിൻ എന്നിവർ സംസാരിച്ചു.