
ന്യൂഡൽഹി: ശക്തമായ മഴയിലും തണുത്ത കാറ്റിലും ഞെട്ടിവിറച്ച് രാജ്യതലസ്ഥാനം. തിങ്കളാഴ്‌ച വൈകിട്ടോടെയാണ് ഡൽഹിയിലെ രാജ്യതലസ്ഥാന മേഖലയിൽ കനത്ത മഴപെയ്‌തത്. ശക്തമായ കാറ്റും ആലിപ്പഴവും മൂലം പലയിടത്തും ഗതാഗതം തടസപ്പെട്ടു. കാറുകളുടെ മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. 40 ഡിഗ്രി കടുത്ത ചൂടിൽ നിന്നും മേഖലയിലെ ചൂട് 24 ഡിഗ്രിയായി പെട്ടെന്ന് കുറഞ്ഞു. പടിഞ്ഞാറൻ ഡൽഹി, വടക്ക്‌പടിഞ്ഞാറൻ ഡൽഹി, തെക്കൻ ഡൽഹി മേഖലകളിലെല്ലാം കനത്തമഴ മുന്നറിയിപ്പുണ്ടായി.
കൊണാട്‌പ്ളേസിൽ വാഹനപാർക്കിംഗിൽ കാറിന് മുകളിൽ മരംവീണു. ആർക്കും അപകടത്തിൽ പരിക്കില്ല. ഡൽഹിയിലും അതിനോട് ചേർന്നുളള യു.പി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഭാഗങ്ങളിലും കനത്ത മഴപെയ്യുമെന്ന് കാലാവസ്ഥാ
#WATCH | Delhi gets a relief from scorching heat with a heavy downpour & thunderstorm. Visuals from National Media Centre. pic.twitter.com/7ZZuf05GMg— ANI (@ANI) May 30, 2022
മുന്നറിയിപ്പുണ്ടായിരുന്നു. അതേസമയം രാജ്യത്തെ മൺസൂൺ മഴ വരും ദിനങ്ങളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മെച്ചപ്പെടും.