kk

തിരുവനന്തപുരം : ആലപ്പുഴയിൽ റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പിതാവിനും പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കുമെതിരെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. പിതാവിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്.

കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത് പോപ്പുലർ ഫ്രണ്ട് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സുധീറും പള്ളുരുത്തി ഡിവിഷൻ പ്രസിഡന്റ് ഷമീറും ചേർന്നാണ്. മുദ്രാാവാക്യം വിളിക്കാനായി പിതാവ് കുട്ടിയെ വിട്ടുനൽകി. മുദ്രാവാക്യം പിതാവും ഏറ്റുവിളിച്ചു. കുട്ടികളെ നിയമവിരുദ്ധ പ്രവ‌ർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കുട്ടിയുടെ പിതാവ് അഷ്‌കറിനെ പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. അതേസമയം കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചിട്ടില്ലെന്നും പൗരത്വ നിയമ പ്രതിഷേധത്തിനിടെ ഉയർന്ന മുദ്രാവാക്യം കുട്ടി മനപ്പാഠമാക്കുകയായിരുന്നു എന്നാണ് അഷ്‌കർ പറഞ്ഞിരുന്നത്