muttile

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കൽ പിടിച്ചെടുത്ത മരത്തടികൾ വനംവകുപ്പ് കണ്ടുകെട്ടി. സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്നകരീമാണ് കണ്ടുകെട്ടൽ ഉത്തരവിറക്കിയത്. കേരള വനംനിയമ പ്രകാരം കസ്റ്റഡിയിലെടുത്ത് കുപ്പാടി വനം ഡിപ്പോയിൽ സൂക്ഷിച്ച 22 കഷണം വീട്ടിത്തടികളാണ് കണ്ടുകെട്ടിയത്. 11 കേസുകളിലുൾപ്പെട്ട തടികളാണിത്. ബാക്കി 24 കേസുകളിൽ നടപടി തുടരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ വിവാദ ഉത്തരവിന്റെ മറവിൽ സംരക്ഷിത മരങ്ങൾ മുറിച്ച പ്രദേശങ്ങളിൽ പരിശോധന നടത്തി സംയുക്ത മഹസർ തയ്യാറാക്കിയിരുന്നു. റെയ്ഞ്ച് ഓഫീസറുടെ അന്തിമ അന്വേഷണത്തിനുശേഷമാണ് തടികൾ സർക്കാരിലേക്ക് കണ്ടുകെട്ടിയത്.