ഇനി ചൈനയ്ക്ക് ചങ്കിടിക്കും, പാകിസ്ഥാന്റെ മുട്ടിടിക്കും. അതെ ഇന്ത്യ വീണ്ടും ആഗോള ശക്തിയായി ഉയരുന്നു. അതും ചൈനയെ കടത്തി വെട്ടി. ഇത് എങ്ങനെ ഷീ ജിന്‍ പിങ്ങും ഷഹബാസ് ഷെരീഫും സഹിക്കും. ലോക രാജ്യങ്ങള്‍ മുഴുവന്‍ ഇന്ത്യയെ അസൂയാലുക്കളെ പോലെ നോക്കുകയാണ്. വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്റ്റിന്റെ 2022 ലെ ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ വ്യോമസേന ചൈനീസ് വ്യോമസേനയെ മറികടന്ന് മുന്നിലെത്തി.

അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയായി ഇന്ത്യന്‍ വ്യോമസേന ഉയര്‍ന്നു. ചൈനീസ് വ്യോമസേനയെ മാത്രമല്ല, ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ്, ഇസ്രയേലി എയര്‍ഫോഴ്സ്, ഫ്രഞ്ച് എയര്‍ ആന്‍ഡ് സ്‌പേസ് ഫോഴ്സ് എന്നിവയെയും ഇന്ത്യന്‍ വ്യോമസേന പിന്തള്ളിയെന്നാണ് റിപ്പോര്‍ട്ട്.