
നീണ്ട ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് മീരാ ജാസ്‌മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത മകൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായിട്ടായിരുന്നു മീരാ ജാസ്മിന്റെ മടങ്ങിവരവ്. ഏപ്രിൽ 29ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.
സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ മീര പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാട്ടുപൂക്കളെപ്പോലെ, നിഷ്കളങ്കയും സൗമ്യയും സ്വതന്ത്രയുമായിരിക്കുക. ചിത്രം പങ്കുവച്ചുകൊണ്ട് മീര കുറിച്ചു.