
കാൻസറിനും ശ്വാസകോശ രോഗങ്ങൾക്കും പുകയില ഉപയോഗം കാരണമാകുന്നതായി എല്ലാവർക്കും അറിയാം. എന്നാൽ പുകയില ഉപഭോഗത്തിൽ അനുദിനം വർദ്ധന മാത്രമാണ് ലോകത്ത് കണ്ടുവരുന്നത്. സ്ഥിരമായ പുകയില ഉപയോഗം ലൈംഗികാരോഗ്യത്തെയും സാരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ലിംഗത്തിലെ ധമനികൾ വികസിക്കുകയും രക്തം നിറയുകയും ചെയ്യുമ്പോഴാണ് ഉദ്ധാരണം സംഭവിക്കുന്നത്. പുകയില ഉപയോഗം മൂലം രക്തക്കുഴലുകളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പുരുഷൻമാറിൽ ഉദ്ധാരക്കുറവുണ്ടാകാൻ ഇടയാക്കും. തലച്ചോറിൽ നിന്നുള്ള ലൈംഗിക ഉത്തേജന സിഗ്നലുകളോട് ഞരമ്പുകൾ പ്രതികരിക്കാതിരിക്കുന്നതും ഉദ്ധാരണക്കുറവിന് കാരണമാകുന്നു.
പുകവലി ഗർഭധാരണ സാദ്ധ്യത കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളിൽ ഫാലോപ്യൻ ട്യൂബുകളിൽ പുകയില പ്രശ്നങ്ങൾ സൃഷ്ടിക്കും. അണ്ഡ- ബീജ സംയോഗം തടയുന്നതിനും ഇത് കാരണമാകുന്നു.
അണ്ഡവും ബീജവും കൂടിച്ചേരുന്നത് തടയുന്ന തടസങ്ങളും എക്ടോപിക് ഗർഭധാരണത്തിനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഗർഭകാലത്തെ പുകവലി, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയവയ്ക്കും കാരണമാകുന്നു. പ്രസവം സങ്കീർണമാക്കുന്നതിനും ഇത് ഇടയാക്കുന്നു . പുകവലി കുഞ്ഞിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാം. . സിഗരറ്റിന്റെ പുകയും ദോഷകരമാണ്. ഗർഭാശയത്തിലെ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്ന ശിശുക്കൾക്ക് ഇത്നി കാരണം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാം.