
പങ്കാളികൾ തമ്മിൽ വളരെ ഹൃദയം തുറന്ന് സംസാരിക്കുന്നയിടമാണ് കിടപ്പറ. പക്ഷെ ഈ കിടപ്പറയിൽ ഒരിക്കലും സംസാരിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ അറിയേണ്ടതാണ്. നല്ല ജീവിതബന്ധത്തിനും അതുപോലെ ലൈംഗികബന്ധത്തിനും ഇരുമനസുകളും ഒന്നാകേണ്ടതുണ്ട്. എന്നാൽ ദമ്പതികളിൽ സ്‌ത്രീയായാലും പുരുഷനായാലും ഓരോ വ്യക്തിയാണ്. അവർക്ക് അവരുടേതായ അതിരുകളുണ്ട്. ആ അതിരുകടന്നാൽ അത് ശാരീരിക ബന്ധത്തെ മാത്രമല്ല കുടുംബബന്ധത്തിന് തന്നെ ദോഷമാകുമെന്നതിനാൽ ശ്രദ്ധിക്കുക.
പഴയ പങ്കാളി, കാമുകി,കാമുകനെക്കുറിച്ച് ഒരിക്കലും കിടപ്പറയിൽ പറയരുത്. അതിന്റെതായ സെൻസിൽ എടുക്കുന്നവർക്ക് പോലും ചിലപ്പോൾ ഇക്കാര്യങ്ങൾ വേണ്ടത്ര ദഹിക്കില്ല. അതിനാൽ ഇത്തരം സംഭാഷണം കിടപ്പറയിൽ വേണ്ട.
ജോലിത്തിരക്കും മറ്റ് കുടുംബപ്രശ്‌നങ്ങളും അവയുമായി ബന്ധപ്പെട്ട നൂലാമാലകളും നല്ല ശാരീരിക ബന്ധത്തിന് തടസമാണ്. ഇക്കാര്യങ്ങളൊന്നും ആലോചിക്കാതെ നല്ല മൂഡിൽ വേണം കിടപ്പറയിൽ പെരുമാറാൻ.
മുൻപ് പ്രശ്‌നമുണ്ടായ തരം പ്രശ്‌നങ്ങൾ അത് സംസാരത്തിലോ ശാരീരിക ബന്ധത്തിലോ ഇനി അവ ആവർത്തിക്കേണ്ട. ഇരുവരും അവ വീണ്ടും എടുത്തിട്ട് പ്രശ്‌നമാക്കാതിരിക്കാനുളള പക്വത പാലിക്കണം.
തന്റെ പങ്കാളി ഏത് തരത്തിൽ പെരുമാറണമെന്നാണോ ഇഷ്‌ടം അത്തരത്തിൽ കിടപ്പറയിൽ പെരുമാറുന്നത് നല്ലതാണ്. അതുപോലെ ഇരു പങ്കാളികൾക്കുമുളള അസ്വാരസ്യങ്ങൾ കൃത്യമായി പരിഹരിക്കണം. അത് ഇരുവരും തമ്മിൽ ഇഴയടുപ്പം വർദ്ധിപ്പിക്കും.