cash

ദുബായ് :ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികളുടെ ഭാഗ്യസമ്മാനം സ്വന്തമാക്കി ജോർദാൻ പൗരൻ. ഇക്കഴിഞ്ഞ പ്രതിവാര നറുക്കെടുപ്പിലാണ് ഇബ്രാഹി ആബാദി ലുത്‌ഫി ഒത്‌മാനെന്ന പ്രവാസിക്ക് 500000 ദിർഹം (ഒരു കോടിയിലിധകം രൂപ) സമ്മാനം ലഭിച്ചത്. സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ ടിക്കറ്റെടുത്തത്.

കഴിഞ്ഞ 14 വർഷമായി ഒത്‌മാനും സുഹൃത്തുക്കളും ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുകയാണ്. ആദ്യമായാണ് ഇവർക്ക് സമ്മാനം ലഭിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം പണം തുല്യമായി വീതിക്കുമെന്ന് ഒത്‌മാൻ പറയുന്നു.

ഒത്‌‌മാന് മേയ് മാസത്തില്‍ ബിഗ് ടിക്കറ്റെടുത്ത മറ്റുള്ളവർക്കൊപ്പം ആഴ്ച തോറും 5,00,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലും പങ്കെടക്കാം. . മേയ് 31 വരെ ബിഗ് ടിക്കറ്റ് വാങ്ങുന്നവരെ ഉള്‍പ്പെടുത്തി നടക്കാനിരിക്കുന്ന ഈ മാസത്തെ ഏറ്റവും അവസാനത്തെ പ്രതിവാര നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും.