
ലക്നൗ: ഉത്തർപ്രദേശിൽ ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം. ബറേലിയിലെ ഫത്തേഗഞ്ച് താന പ്രദേശത്ത് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഡൽഹിയിൽ നിന്ന് ബറേലിയിലേയ്ക്ക് വരും വഴി ദേശീയ പാതയിൽ ശംഖ പാലത്തിന് സമീപം അപകടമുണ്ടാവുകയായിരുന്നുവെന്ന് ഫത്തേഗഞ്ച് വെസ്റ്റ് സോൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. 'ബറേലി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദു:ഖമുണ്ട്. പരേതരുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു.'- മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
#UPCM @myogiadityanath ने जनपद बरेली में सड़क दुर्घटना में हुई जनहानि पर गहरा शोक प्रकट किया है।
— CM Office, GoUP (@CMOfficeUP) May 31, 2022
मुख्यमंत्री जी ने दिवंगत आत्माओं की शांति की कामना करते हुए शोक संतप्त परिजनों के प्रति संवेदना व्यक्त की है।