തോക്ക് സംസ്‌കാരത്തിന്റെ എക്കാലത്തെയും തോഴന്‍. പഴിയും പരിഹാസവും കൂടെപിറപ്പായവന്‍. ഒടുവില്‍ ദുരൂഹതകള്‍ പേറി നിഗൂഡതകള്‍ ഒളിപ്പിച്ച് മരണം. ആരായിരുന്നു സിദ്ദു മൂസേവാല? മരണത്തിലും ജീവിതത്തിലും മിസ്റ്റിക് ആയ പഞ്ചാബി ഗായകന്‍ നമുക്ക് മുന്നില്‍ വിതറിയിട്ടത് ചോരമണക്കുന്ന, പതിയിരിക്കുന്ന അപകടങ്ങളുടെ വിത്തുകള്‍ ആണ്. ശരിക്കും പിഴച്ചത് ആര്‍ക്ക്. മരണത്തിന് മുമ്പ് സര്‍ക്കാര്‍ പിന്‍വലിച്ച അദ്ദേഹത്തിന്റെ സുരക്ഷയാണോ മൂസേവാലയുടെ നേര്‍ക്ക് കാഞ്ചി വലിക്കാന്‍ അക്രമികള്‍ക്ക് കരുത്തായത്?

sidhu-moose-wala

ഇതെല്ലാം നമുക്ക് മുകളില്‍ തൂങ്ങിയാടുന്ന ചോദ്യങ്ങള്‍ ആണ്. എന്തായാലും ഒന്നുറപ്പാണ് പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ പിന്തുടര്‍ന്ന് അയാള്‍ സഞ്ചരിച്ച കാറിന് നേരെ 30 റൗണ്ട് വെടിയുതിര്‍ത്ത കൊലപാതകികളുടെ ലക്ഷ്യം മൂസേവാലയെുടെ മരണം തന്നെ എന്നത് പകല്‍പോലെ വ്യക്തം. സിദ്ദുവിന്റെ മരണം ഉണ്ടാക്കുന്ന ഞെട്ടല്‍ ചെറുതല്ല. ആപ് സര്‍ക്കാര്‍ സിദ്ദുവിന്റെ സുരക്ഷ പിന്‍വലിച്ചതില്‍ പ്രതിഷേധവും കടുത്ത ആരോപണവുമായി ബിജെപിയും മറ്റ് പാര്‍ട്ടികളും ഒക്കെ വീണു കിട്ടിയ അവസരം മുതലാക്കാന്‍ രംഗത്തുണ്ട്.