
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ കുടുംബസമേതം സന്ദർശിക്കാൻ മൺസൂൺ പാക്കേജുകൾ ഒരുക്കും. മികച്ച ആനുകൂല്യങ്ങളുമായി ജൂൺ 1  മുതൽ സെപ്തംബർ 30 വരെയാണിത്.
തേക്കടി, മൂന്നാർ, പൊന്മുടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി റിസോർട്ടുകളിലാണിത്. കെ.ടി.ഡി.സിയുടെ പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടൽ, തേക്കടിയിലെ ആരണ്യനിവാസ്, കുമരകത്തെ വാട്ടർ സ്കേപ്‌സ്, മൂന്നാറിലെ ടീ കൗണ്ട്, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നിവിടങ്ങളിൽ രണ്ട് രാത്രിയും മൂന്നുദിവസത്തെ താമസവും പ്രഭാതഭക്ഷണവും നികുതിയും ഉൾപ്പെടെ 12 വയസിൽ താഴെയുള്ള രണ്ട് കുട്ടികൾക്ക് 7499 രൂപയാണ് നിരക്ക്.
കൂടാതെ ബഡ്‌ജറ്റ് ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തേക്കടിയിലെ പെരിയാർ ഹൗസ്, തണ്ണീർമുക്കത്തെ സുവാസം, കുമരകം ഗേറ്റ്‌വേ റിസോർട്ട്, പൊൻമുടിയിലെ ഗോൾഡൻ പീക്ക്, മലമ്പുഴയിലെ ഗാർഡൻ ഹൗസ്, എന്നിവയിൽ രണ്ട് രാത്രി, മൂന്നുദിവസത്തെ താമസം, പ്രഭാതഭക്ഷണം, നികുതിയും ഉൾപ്പെടെ 4,999 രൂപ നിരക്കാണ്. 
ഇത് കൂടാതെ നിലമ്പൂരിലെയും മണ്ണാർക്കാട്ടെയും ടാമറിന്റ് ഇൗസി ഹോട്ടലുകളിൽ രണ്ട് രാത്രിയും മൂന്നുദിവസവും താമസിക്കാൻ പ്രഭാതഭക്ഷണവും, നികുതികളും ഉൾപ്പെടെ 3499 രൂപയാണ്. ഒാണക്കാലത്ത് മൺസൂൺ പാക്കേജുകൾ ഇല്ല. വെള്ളി, ശനി, മറ്റു അവധി ദിവസങ്ങളിൽ പൊൻമുടിയിലെ ഗോൾഡൻ പീക്കിലും ഇൗ പാക്കേജ് ലഭ്യമല്ല.
കൂടുതൽ വിവരങ്ങൾക്ക് www.ktdc.com/packages സന്ദർശിക്കുക. ഫോൺ: 0471 2316736, 2725213, 9400008585.