rahul-mankootathil

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ‌്ത മലപ്പുറം സ്വദേശിയെ അൽപസമയം മുമ്പാണ് പൊലീസ് അറസ്‌റ്റ് ചെയ‌്തത്. ഉപതിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് ഏറെ പ്രാധാന്യവും ഈ സംഭവത്തിനുണ്ട്. കോട്ടയ‌്ക്കൽ സ്വദേശി ലത്തീഫിനെയാണ് കോയമ്പൂത്തർ നിന്ന് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാൾ മുസ്ളിം ലീഗ് പ്രവർത്തകനാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 2009 കാലഘട്ടത്തിലെ കാതോലിക്കേറ്റ് കോളജ് തിരഞ്ഞെടുപ്പിലെ സംഭവവികാസങ്ങളുമായി ഉപമിച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം.

'കാതോലിക്കേറ്റ് കോളജിലെ 2009 കാലത്തെ തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയത് KSU ആയിരുന്നു. ഒരു പതിറ്റാണ്ട് കാലത്തെ SFI ആധിപത്യം തകരുമോയെന്ന നല്ല ആശങ്ക അവർക്കുണ്ടായിരുന്നു താനും.

തിരഞ്ഞെടുപ്പിന്റെ തലേ ദിവസം കോളജ് വിട്ട് വിദ്യാർത്ഥികൾ പുറത്തേക്ക് വരുമ്പോൾ, പൊടുന്നനെ SFI യുടെ പ്രധാന സ്ഥാനാർത്ഥി ഷർട്ട് കീറി ദേഹത്ത് ചളി പറ്റിച്ച് അവിടിവിടായി ചോര ഒലിപിച്ച് കുട്ടികൾക്കിടയിലേക്ക് പൊട്ടി കരഞ്ഞുകൊണ്ട് ഓടി വരുന്നു. കരച്ചിലിനിടയിൽ അയാൾ പറയുന്നുണ്ട് " KSUക്കാർ എന്നെ തല്ലി" ...

ഞങ്ങൾ ആകെ തകർന്ന് പോയി. എന്ത് ചെയ്യണമെന്നറിയില്ല. മാത്രമല്ല ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ സമയവുമില്ല.

പിറ്റേന്ന് വോട്ടിംഗ് നടന്നു, വൈകിട്ട് ഫലം വന്നപ്പോൾ ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ 7 ൽ 4 സീറ്റ് പിടിച്ച് ഞങ്ങളുടെ KSU പാനൽ ജയിച്ചു... പിന്നീട് അറിഞ്ഞു SFI തന്നെ പ്ലാൻ ചെയ്ത് നടത്തിയ ഫാൻസി ഡ്രസ്സാണെന്ന്.

അന്ന് നന്നായി ബോധ്യപ്പെട്ടതാണ്, വോട്ടർമാർ പ്രബുദ്ധരാണ്. ഉഡായിപ്പും, തട്ടിപ്പും, തിരഞ്ഞെടുപ്പ് ദിവസത്തെ നാടകങ്ങളും തിരിച്ചറിയുന്ന പ്രബുദ്ധർ.

പറഞ്ഞ് വന്നത് CPIMന് എപ്പോഴും ആ ലോക്കൽ SFI നിലവാരം തന്നെയാണ്'.

കാതോലിക്കേറ്റ് കോളജിലെ 2009 കാലത്തെ തിരഞ്ഞെടുപ്പ്.. തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയത് KSU...

Posted by Rahul Mamkootathil on Monday, 30 May 2022