
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത ഒരു പാർട്ടി സമ്മേളനത്തിലെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മുഖ്യമന്ത്രിയുമായി സംസാരിക്കുവാൻ സീറ്റിൽ നിന്നും എഴുന്നേറ്റ നേതാവിനോട് അദ്ദേഹത്തിന്റെ കുടവയറിനെ ചൂണ്ടിക്കാട്ടി മമത ചോദിച്ച ചോദ്യങ്ങളും അതിന് നേതാവ് നൽകിയ മറുപടിയുമാണ് വൈറലായത്.
വയർ വല്ലാതെ വീർത്തിട്ടുണ്ടല്ലോ, എന്തെങ്കിലും അസുഖമുണ്ടോ എന്നാണ് മമത ചോദിച്ചത്. എന്നാൽ പ്രമേഹമോ, ബിപിയോ തനിക്കില്ലെന്ന മറുപടിയാണ് നേതാവ് നൽകിയത്. താൻ ആരോഗ്യവാനാണെന്നും മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്താൻ മദ്ധ്യവയസ്‌കനായ നേതാവ് ശ്രമിച്ചു. എന്നാൽ ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിക്ക് തൃപ്തിയായില്ല. തീർച്ചയായും എന്തോ അസുഖമുണ്ടെന്നും അല്ലെങ്കിൽ ശരീരത്തിന്റെ മദ്ധ്യഭാഗം ഇത്രയും വീർത്തിരിക്കില്ലെന്നും പുഞ്ചിരിയോടെ മമത പറഞ്ഞു. നടത്തം പോലുള്ള എന്തെങ്കിലും വ്യായാമം ചെയ്യുന്നുണ്ടോ എന്നും നേതാവിനോട് അവർ ചോദിച്ചു. എല്ലാ ദിവസവും മൂന്ന് മണിക്കൂർ വ്യായാമം ചെയ്യുമെന്നും, 1,000 തവണ ശ്വസന വ്യായാമങ്ങൾ പതിവായി ചെയ്യുമെന്നും മറുപടി നൽകിയെങ്കിലും സി എമ്മിന് അതൊന്നും സ്വീകാര്യമായില്ല. ആയിരം തവണ ചെയ്ത് കാണിച്ചാൽ താൻ പതിനായിരം രൂപ നൽകാമെന്ന ഓഫറും നേതാവിന് മമത നൽകി. ഏതായാലും അണികളുടെ ആരോഗ്യത്തിൽ ഇത്രയും ശ്രദ്ധ മമത കാണിക്കുന്നതിന് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.
“how has your MadhyaPradesh (tummy) grown so big?” CM #MamataBanerjee was caught worried about the health of her municipality leader who weighs 125 kgs yet admittedly eats pakoras every morning. The conversation is hilarious. The chairman tried hard to prove his workout abilities pic.twitter.com/hDZw3OFamQ
— Tamal Saha (@Tamal0401) May 30, 2022