vikram

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതിഥി താരമായി സൂര്യ ചിത്രത്തിൽ എത്തുന്നു എന്നതും പ്രത്യേകതയാണ്.

മാനഗരം, കെെതി, മാസ്റ്റ‌ർ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ലോകേഷ് കനകരാജ് വിക്രം ഒരുക്കുന്നത്. ജൂൺ മൂന്നിന് ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ റിലീസിന് മുൻപ് തന്നെ ചിത്രം 200 കോടി ക്ലബിൽ കയറിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ചിത്രം സാറ്റ്‌ലൈറ്റിലും ഒ.ടി.ടിയിലുമായാണ് ഭീമൻ തുകയ്ക്ക് അവകാശം വിറ്റത്. ലോകേഷും രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിർവഹിക്കുന്നു.