romance

ദാമ്പത്യ ജീവിതത്തിൽ സെക്സിന്റെ പ്രാധാന്യം വളരെ വലുതാണ്. ലൈംഗിക ബന്ധത്തിൽ സംതൃപ്തിയില്ലെങ്കിൽ അത് ദാമ്പത്യ ജീവിതത്തിലെ കെട്ടുറപ്പ് തന്നെ പാടെ തകർത്തുകളയും. കിടപ്പറയിൽ പോലും സെക്സിനെക്കുറിച്ച് ഭാര്യയോട് ഒന്നും തുറന്നുസംസാരിക്കാൻ കഴിയുന്നില്ലെന്നും അവൾക്ക് ഇത്തരം കാര്യങ്ങൾ പറയുന്നത് ഇഷ്ടമല്ലെന്നും മിക്ക ഭർത്താക്കന്മാർക്കുമുള്ള പരാതിയാണ്.


ഭാര്യ ശാരീരിക ബന്ധത്തിന് എതിർപ്പൊന്നും പറയില്ലെങ്കിലും, അവൾ റൊമാന്റിക്കല്ലാത്തതുകൊണ്ട് തനിക്ക് സെക്സ് ആസ്വദിക്കാൻ കഴിയുന്നില്ലെന്നും പരാതി പറയുന്നവർ ചില കാര്യങ്ങൾ അറിയണം. എന്തുകൊണ്ടായിരിക്കാം ഭാര്യ നിങ്ങളോട് ഒന്നും തുറന്നുസംസാരിക്കാത്തതെന്ന് ചിന്തിട്ടുണ്ടോ?


ഭാര്യയ്ക്ക് സെക്സിനോടുള്ള സമീപനത്തിൽ മാനസികമായി എന്തോ പ്രശ്നമുള്ളതാകാം കാരണം. സെക്സിനെക്കുറിച്ചുള്ള മുൻവിധികളും, സെക്സിനെക്കുറിച്ച് സംസാരിക്കുന്നത് തെറ്റാണെന്ന തെറ്റിദ്ധാരണകളും, ഭയവുമൊക്കെയാകാം കാരണം. ദമ്പതികൾ തമ്മിലുള്ള മാനസിക ഐക്യവും സെക്സിനെ വളരെയേറെ സ്വാധീനിക്കുന്ന കാര്യമാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ സമീപിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്.