amritha-suresh

ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രം പങ്കിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പല തരത്തിലുമുള്ള ചർച്ചകൾ കൊഴുക്കുകയാണ്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു പ്രണയം വെളിപ്പെടുത്തി ഇരുവരും കുറിപ്പ് പങ്കുവച്ചത്. ഇതോടെയാണ് ചർച്ചകൾക്ക് വഴിയൊരുങ്ങിയത്.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ച് ഗുരുവായൂരിൽ തൊഴാനെത്തിയതും ചർച്ചയായി. അമൃതയുടെ മകൾ പാപ്പുവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇന്നലെ ഗോപിസുന്ദറിന്റെ പിറന്നാളായിരുന്നു. എന്റേത് എന്ന അടിക്കുറിപ്പോടെയാണ് അമൃത ഗോപിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശംസകൾ അറിയിച്ചത്.

ഇരുവരും ഗുരുവായൂരിലെത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ വിവാദങ്ങൾ അവസാനിക്കാതെ വന്നതോടെ ഇരുവരും ഇന്നും പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെ വിലയിരുത്തുന്ന ഒരു പണിയുമില്ലാത്തവർക്കായി ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നുവെന്നാണ് കുറിച്ചിരിക്കുന്നത്. പുട്ട് കഴിക്കുന്ന അമൃതയെ ചേർത്തു നിറുത്തിയാണ് ഗോപിസുന്ദർ സെൽഫിയെടുത്തിരിക്കുന്നത്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

A post shared by Gopi Sundar Official (@gopisundar__official)