gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ ദിവസം വർദ്ധിച്ച തുകയാണ് ഇന്ന് കുറഞ്ഞത്. 80 രൂപയാണ് കഴിഞ്ഞ ദിവസം വർദ്ധിച്ചത്. 38,280 രൂപയായിരുന്നു ഇന്നലത്തെ വിപണി വില.


38,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 10 രൂപയുടെ കുറവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും 10 രൂപയുടെ ഇടിവുണ്ടായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4775 രൂപയാണ്. 3945 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില.

gold

അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. സംസ്ഥാനത്ത് വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമുണ്ടായിട്ടില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില. മേയ് ആദ്യവാരം ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില മാസം പകുതിയായപ്പോൾ ഉയർന്ന് തുടങ്ങിയിരുന്നു.

മേയ് ഒന്നിന് 37,920 രൂപയായിരുന്നു വില. മേയ് 14ന് 37,000 രൂപയിലെത്തി. ഇവിടെ നിന്ന് വീണ്ടും കുതിപ്പ് തുടർന്നു. മേയ് 18ന് 36,880 രൂപ എന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ സ്വർണവില എത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ വിലയായ 38,280 ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു.