
മൃഗങ്ങളെയും പക്ഷികളെയും കൊഞ്ചിക്കാൻ ചിലർക്ക് ഇഷ്ടമാണ്. മറ്റു ചിലർക്ക് ഇവയെ കാണുമ്പോൾ തന്നെ ഒരു കാരണവുമില്ലാതെ ഉപദ്രവിക്കാൻ തോന്നും. വെറുതേയിരുന്ന ഒരു മയിലിനെ അതിന്റെയടുത്തേക്ക് പോയി ഉപദ്രവിച്ചാൽ എന്തായിരിക്കും അതിന്റെ പ്രതികരണം?ചിന്തിച്ചിട്ടുണ്ടോ? ഒരു മയിലിന്റെയും യുവതിയുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച.
ഇവിടെ മുട്ടകൾക്കൊപ്പം പാടത്ത് അടയിരിക്കുന്ന മയിലിനെയാണ് ആ യുവതി ദൂരേക്ക് എടുത്തെറിയുന്നത്. അവരുടെ പ്രവൃത്തിയിൽ കടുത്ത പ്രതിഷേധമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. മയിലിനെ ദൂരേക്ക് എറിയുന്നതു പോരാഞ്ഞിട്ട് അതിന്റെ മുട്ടകൾ എടുത്തുകൊണ്ടു പോകാനുള്ള ശ്രമവും യുവതി നടത്തുന്നുണ്ട്.
എന്നാൽ, 17 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്താണ് ശരിക്കും ട്വിസ്റ്റ് സംഭവിക്കുന്നത്. മുട്ടകളെടുക്കുന്നതിനിടെ യുവതിയെ പറന്നെത്തി മയിൽ ആക്രമിക്കുന്നുണ്ട്. അതോടെ, അവരുടെ കൈയിലുണ്ടായിരുന്ന മുട്ടകളെല്ലാം താഴെ വീഴുന്നുണ്ട്.
വീഡിയോ കണ്ടവരെല്ലാം യുവതിയുടെ ഈ പ്രവൃത്തിയെ രൂക്ഷമായി തന്നെയാണ് വിമർശിക്കുന്നത്. ആരായാലും തിരിച്ച് ഇങ്ങനെയല്ലേ പ്രതികരിക്കൂവെന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയും ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
Peacock 🦚 said “YOU RAGGEDY BITCH” pic.twitter.com/S3dbPGmcH6
— IG & tiktok @thenitawooshow (@issawooo) May 24, 2022