
ന്യൂഡൽഹി: ബി ജെ പിയുടെ രാജ്യസഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ ഇടംപിടിക്കാത്തതിൽ വിഷമമില്ലെന്ന് അൽഫോൺസ് കണ്ണന്താനം. പാർലമെന്റിലേക്ക് പുതിയ തലമുറ വരട്ടേയെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സീറ്റ് ലഭിക്കാത്തതിൽ നിരാശയൊന്നുമില്ല. ന്യൂനപക്ഷങ്ങൾ ബിജെപിയിൽ ഒതുക്കപ്പെടുന്നുവെന്നത് വ്യാജ പ്രചരണമാണ്. പാർട്ടിയിൽ അങ്ങനെയുള്ള വിവേചനങ്ങളൊന്നുമില്ലെന്ന് കണ്ണന്താനം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
എംപി സ്ഥാനം ഒഴിഞ്ഞാലും കേരളത്തിലേക്ക് മടങ്ങില്ല. ഒന്നും നടക്കാത്ത സംസ്ഥാനമാണ് കേരളം.അഭിഭാഷകനായി ഡൽഹിയിൽ തുടരാനാണ് തീരുമാനം. പുതിയ മേഖലയിൽ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.