നടിയെ ആക്രമിച്ച കേസിൽ ദിലീപ് പറയുന്നതെല്ലാം കള്ളമാണെന്ന് വെളിപ്പെടുത്തി ലിബർട്ടി ബഷീർ. പൾസർ സുനിയുമായി വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും അവസാനം അവനെയും പറഞ്ഞു പറ്റിച്ചുവെന്നുമാണ് അദ്ദേഹം പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്...
'നടിയെ ആക്രമിച്ച കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപ് പറയുന്നതിലൊന്നും ഒരു കഴമ്പുമില്ല. യഥാർത്ഥത്തിൽ പൾസർ സുനിക്ക് കുറച്ച് പൈസയും കൊടുക്കാം ഒരു പടവും കൊടുക്കാമെന്ന വാഗ്ദാനമുണ്ടായിരുന്നു. സുനി പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിൽ ദിലീപ് അഭിനയിക്കും.
അന്നത്തെ സമയത്ത് ദിലീപിന്റെ ഡേറ്റ് ആർക്കും കിട്ടില്ല. ചിത്രം വന്നാൽ ഡിസ്ട്രിബ്യൂട്ടേഴ്സിനെയെല്ലാം പെട്ടെന്ന് കിട്ടും. അതുകൊണ്ട് കൈയിൽ നിന്നും പൈസയൊന്നും ഇറക്കേണ്ടി വരില്ല. ഓട്ടോമാറ്റിക്കായി തന്നെ നടന്നു പോകും. ലാഭം വേറെ കിട്ടുകയും ചെയ്യും. ആ വാക്കിലാണ് ഈ പയ്യൻ വീണു പോയത്.
ഈ സംഭവം നടന്നിട്ട് പൈസ കൊടുത്തിട്ടില്ല അവന്. ദിലീപ് പൈസ കൊടുക്കാൻ മടിയനാണ്. മഞ്ജുവിന് ഒരു ഓണത്തിന് എടുത്തത് 1500 രൂപയുടെ സാരിയാണ്. ദിലീപ് എന്ന വ്യക്തിയാണ് മഞ്ജുവാര്യർ എന്ന ഭാര്യയ്‌ക്ക് 1500 രൂപയുടെ സാരി എടുത്തു കൊടുത്ത്. അത് എത്രത്തോളം താഴ്ന്നതാണെന്ന് മനസിലാക്കണം.
രണ്ട് മാസം ജയിലിൽ കിടന്നിട്ടും പൊലീസ് തല്ലി ചതച്ചിട്ടും സുനി ആളിന്റെ പേര് പറഞ്ഞില്ല. അവൻ പിടിച്ചു നിന്നു. ആ സമയത്ത് 50000 രൂപയെങ്കിലും ബാങ്ക് അക്കൗണ്ടിൽ ഇട്ടു കൊടുത്തിരുന്നുവെങ്കിൽ അവൻ ആ കുറ്റം ഏറ്റെടുത്തേനെ. അവസാനഘട്ടത്തിലാണ് ക്ഷമയുടെ നെല്ലി പലക കണ്ടിട്ട് അവൻ ദിലീപിന്റെ പേര് പറഞ്ഞത്. സത്യസന്ധത അവൻ കാണിച്ചിട്ടുണ്ട്. ദിലീപ് പക്ഷേ കാണിച്ചില്ല.'
