
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതയ്‌ക്കൊപ്പമെന്ന് നടി റിമ കല്ലിങ്കൽ. മറ്റൊരു സർക്കാരും ഇതുപോലെ ഒപ്പം നിൽക്കില്ല. അതിജീവിത ആശങ്ക പങ്കുവയ്ക്കുന്നത് തിരഞ്ഞെടുപ്പ് നോക്കിയല്ലെന്നും റിമ കല്ലിങ്കൽ പ്രതികരിച്ചു.
കേസിന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്നും റിമ കല്ലിങ്കൽ വ്യക്തമാക്കി. കേസ് അട്ടിമറിച്ചെന്ന ആരോപണം ഉയർന്നിരുന്നു. നീതിതേടി അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും, മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നു. നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കൊപ്പമാണ് അതിജീവിത മുഖ്യമന്ത്രിയെ കാണാനെത്തിയത്.
സർക്കാർ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പുനൽകിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ടെന്നും സർക്കാരിനെതിരെ ഒന്നും ഞാൻ സംസാരിച്ചിട്ടില്ലെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു.