ചിക്കനിൽ പല രുചികളും പരീക്ഷിച്ചിട്ടുണ്ടാകും. പക്ഷേ നാടൻ കോഴിക്കറിയുടെ രുചി എന്തൊക്കെ പരീക്ഷിച്ചാലും കിട്ടണമെന്നില്ല. ഇത്തവണ മഞ്ജൂസ് കിച്ചനിൽ ഒന്നാന്തരമൊരു കോഴിക്കറിയാണ് പരിചയപ്പെടുത്തുന്നത്. തേങ്ങാപ്പാൽ പിഴിഞ്ഞുണ്ടാക്കുന്ന നാടൻ കോഴിക്കറി.

ആദ്യം ചെറിയ തീയിൽ മല്ലിപ്പൊടിയും മുളക് പൊടിയും ചൂടാക്കി മാറ്റി വയ്‌ക്കുക. ഇനി വെളിച്ചെണ്ണ ഒഴിച്ച് സവാളയും ചുവന്നുള്ളിയും പച്ചമുളകും ഇഞ്ചിയും വഴറ്റിയെടുക്കണം. ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ച ചിക്കൻ ചേർത്ത് കൊടുക്കാം.

ശേഷം പിഴിഞ്ഞെടുത്ത് വച്ച ഒന്നാം പാൽ കൂടി ഒഴിക്കണം. മുക്കാൽ വേവായാൽ രണ്ടാം പാലും ആവശ്യത്തിന് കുരുമുളക് പൊടിയും കൂടി ചേർത്ത് കൊടുക്കണം. വെന്തു കഴിഞ്ഞാൽ മറ്റൊരു പാനിൽ കടുക് വറുത്ത ശേഷം വേവിച്ച് മാറ്റി വച്ച ചിക്കനിലേക്ക് അതുംകൂടി ചേർത്ത് കൊടുക്കാം.

food